അരിയും ഗോതമ്പും കഴിച്ച് മടുത്തോ? ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ദോശ ആയാലോ !

അരിയും ഗോതമ്പും കഴിച്ച് മടുത്തോ? ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി ദോശ ആയാലോ. നല്ല കിടിലന്‍ രുചിയില്‍ സിംപിളായി തയ്യാറാക്കാന്‍ കഴിയുന്ന ഒന്നാണ് ഓട്‌സ് ദോശ. ഞൊടയിടയില്‍ ഓട്‌സ് ദോശ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

റോള്‍ഡ് ഓട്ട്‌സ് – ഒരു കപ്പ്

നുറുക്ക് ഗോതമ്പ് – ഒരു ടേബിള്‍ സ്പൂണ്‍

അരിപ്പൊടി/ഗോതമ്പുപൊടി – അര ടേബിള്‍ സ്പൂണ്‍

ഉലുവ – അര ടേബിള്‍ സ്പൂണ്‍

കായം – ഒരു നുള്ള്

ഉപ്പ് – ആവശ്യത്തിന്

കുരുമുളക് പൊടി – അര ടീസ്പൂണ്‍

കറിവേപ്പില – 7-8 ഇലകള്‍

ഇഞ്ചി – ഗ്രേറ്റ് ചെയ്തത് ഒരു ടീസ്പൂണ്‍

പച്ചമുളക് – ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍

മല്ലിയില – ചെറുതായി അരിഞ്ഞത് ഒരു ടീസ്പൂണ്‍

സവാള – ചെറുതൊരെണ്ണം അരിഞ്ഞത്

തൈര് – ഒരു ടീസ്പൂണ്‍

എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ഓട്ട്‌സ് റോസ്റ്റ് ചെയ്ത് മാറ്റിവയ്ക്കാം.

ഇതൊന്ന് തണുത്ത് കഴിയുമ്പോള്‍ ഉലുവ കൂടി ചേര്‍ത്ത് പൊടിച്ചെടുക്കാം.

ഈ പൊടി ഒരു ബൗളിലേക്ക് മാറ്റി ഇതിലേക്ക് ഗോതമ്പുനുറുക്കും അരിപ്പൊടിയും ചേര്‍ക്കാം.

അരിപ്പൊടിയില്ലെങ്കില്‍ ഗോതമ്പുപൊടി ചേര്‍ക്കാവുന്നതാണ്.

Also Read : ഓടിച്ചിട്ട് ഭക്ഷണം കൊടുക്കണ്ട, ഇനി കുട്ടികൾക്ക് ഇഷ്ടപ്പെട്ട് കഴിക്കാൻ സ്വീറ്റ് ബ്രഡ് ടോസ്റ്റ്

ഇതിലേക്ക് ഒരു സ്പൂണ്‍ തൈര്, ഉപ്പ്, കുരുമുളകുപൊടി, കായം, കറിവേപ്പില, ഇഞ്ചി എന്നിവയെല്ലാം ചേര്‍ക്കാം.

മാവ് നല്ല പരുവത്തില്‍ ഇളക്കിയെടുത്ത് ഒരു പതിനഞ്ച് – ഇരുപത് മിനുറ്റ് അങ്ങനെ തന്നെ വയ്ക്കുക.

പച്ചമുളക്, സവാള, മല്ലിയില എന്നിവയും ചേര്‍ക്കാം.

ഇനി കല്ലില്‍ അരിദോശ ചുട്ടെടുക്കുന്നതുപോലെ ഓട്‌സ് ദോശ ചുട്ടെടുക്കുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News