നല്ല സോഫ്റ്റായ പഞ്ഞിപോലത്തെ മലബാര്‍ സ്‌പെഷ്യല്‍ ഒറോട്ടി ആയാലോ ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ്‌

നല്ല സോഫ്റ്റായ പഞ്ഞിപോലത്തെ മലബാര്‍ സ്‌പെഷ്യല്‍ ഒറോട്ടി ആയാലോ ഇന്നത്തെ ബ്രേക്ക്ഫാസ്റ്റ്‌. വളരെ പെട്ടന്നുണ്ടാക്കാവുന്ന രുചികരമായ ഒരു വിഭവമാണ് ഒറോട്ടി. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകൾ

പുഴുങ്ങലരി /പൊന്നിഅരി – 1കപ്പ്‌

ഉപ്പ് -ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ചൂട് വെള്ളത്തിൽ പുഴുങ്ങലരി 5മണിക്കൂർ കുതിർത്തുവയ്ക്കുക.

അരി കഴുകി ആവശ്യത്തിന് ഉപ്പും ചേർത്ത് ഗ്രൈൻഡറിൽ 2 ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് അരച്ചെടുക്കുക.

വാഴ ഇലയിൽ ഓരോ ഉരുളകളാക്കി ഉരുട്ടി വച്ച് കൈപത്തികൊണ്ട് പരത്തി എടുക്കുക.

ശേഷം പരത്തിയ മാവ്  പാനിൽ ചുട്ടെടുക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News