അരിപ്പൊടിയും ഗോതമ്പ്‌പൊടിയും ഒന്നും വേണ്ട; ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി പുട്ട് ആയാലോ ?

Rava puttu Recipe

മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട കൊതിയൂറുന്ന ഒരു വിഭവമാണ് പുട്ട്. അരിപ്പുട്ടും ഗോതമ്പ് പുട്ടും മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. എന്നാല്‍ ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ വെറൈറ്റി ഐറ്റം ആയാലോ ? നല്ല സോഫ്റ്റായ കൊതിയൂറുന്ന റവപ്പുട്ട് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ

ചേരുവകള്‍

റവ – 1 കപ്പ്

വെള്ളം – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

തേങ്ങ – 1കപ്പ്

Also Read : വെറും പത്ത് മിനുട്ട് മതി, തട്ടുകട സ്‌റ്റൈല്‍ ചിക്കന്‍ ഫ്രൈ വീട്ടിലുണ്ടാക്കാം

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് റവയിലേക്ക് ആവശ്യത്തിനുള്ള വെള്ളം ഒഴിച്ചു കുഴച്ചെടുക്കാം.

റവ കയ്യില്‍ എടുത്തു പിടിക്കുമ്പോള്‍ ബോള്‍ രൂപത്തില്‍ കിട്ടുന്ന പാകം വരെ വെള്ളം ഒഴിച്ച് കുഴയ്ക്കണം.

ശേഷം ഒരു പുട്ട് കുറ്റിയിലേക്ക് ഒരു പിടി തേങ്ങ ഇട്ടു കൊടുക്കാം, ശേഷം 2 പിടി തേങ്ങ ഇടാം.

ഇതേ പോലെ തേങ്ങയും റവയുമായ് പുട്ട് കുറ്റി നിറയുന്നത് വരെ ഇട്ടു കൊടുക്കാം.

15 മിനിറ്റ് ആവിയില്‍ വേവിച്ച് എടുക്കാം. നല്ല പഞ്ഞി പോലെ സോഫ്റ്റായ റവ പുട്ട് റെഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News