പാലപ്പം കഴിച്ച് മടുത്തോ? ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി അപ്പമായാലോ ? ഞൊടിയിടയില്‍ തയ്യാറാക്കാം കിടിലന്‍ ഐറ്റം

പാലപ്പം എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ്. എന്നാല്‍ സ്ഥിരം പാലപ്പം കഴിക്കുമ്പോള്‍ ആര്‍ക്കായാലും ഒരു മടുപ്പുണ്ടാകും. എന്നാല്‍ ഇന്ന് ബ്രേക്ക്ഫാസ്റ്റിന് ഒരു കിടിലന്‍ ആയാലോ ? ഗോതമ്പ്‌കൊണ്ട് ഒരു കിടിലന്‍ അപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ചേരുവകള്‍

ഗോതമ്പ് പൊടി – രണ്ട് കപ്പ്

തേങ്ങ ചിരകിയത് – ഒരു കപ്പ്

ചോറ് – കാല്‍ കപ്പ്

ഇന്‍സ്റ്റന്റ് യീസ്റ്റ് – 1 ടീസ്പൂണ്‍

പഞ്ചസാര – 1 ടേബിള്‍സ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

ചെറുചൂടുവെള്ളം – രണ്ട് കപ്പ്

തയാറാക്കുന്ന വിധം

മിക്‌സിയുടെ ജാറിലേക്ക് ഗോതമ്പുപൊടിയും തേങ്ങാ ചിരകിയതും ചോറും ആവശ്യത്തിന് ചെറുചൂടുവെള്ളവും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക.

ഇനി ഇതിലേക്ക് പഞ്ചസാര, യീസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്നു കൂടി അടിച്ചെടുക്കുക.

ഈ മാവ് ഒരു വലിയ ബൗളില്‍ ഒഴിച്ച് 1/2 മണിക്കൂര്‍ മാറ്റി വയ്ക്കുക.

Also Read : ബജറ്റിന് തൊട്ടുമുമ്പ് ഇരുട്ടടി; പാചകവാതക വില കൂട്ടി കേന്ദ്രം

1/2 മണിക്കൂറിന് ശേഷം ചേര്‍ത്തിളക്കി, ഓരോ സ്പൂണ്‍ വീതം ചൂടാക്കിയ അപ്പച്ചട്ടിയില്‍ ഒഴിച്ചു ചുറ്റിച്ചു കൊടുക്കുക.

ഇനി തീ കൂട്ടി വയ്ക്കാം. അരികില്‍ ചെറിയ തുളകള്‍ വന്നു തുടങ്ങിയാല്‍ തീ താഴ്ത്തി മൂടി വയ്ക്കണം.

കുറച്ചു സമയം കഴിഞ്ഞാല്‍ മൂടി മാറ്റി നോക്കാം. നടുഭാഗം വെന്താല്‍ ചട്ടിയില്‍ നിന്നും എടുത്ത്മാറ്റാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News