ബ്രേക്ഫാസ്റ്റിന് ബീഫിന്റെ അതേ രുചിയിൽ സോയ ബീൻ ഫ്രൈ തയ്യാറാക്കാം

soya

ബ്രേക്ഫാസ്റ്റിന് ബീഫിന്റെ അതെ രുചിയിൽ സോയ ബീൻ ഫ്രൈ ഉണ്ടാക്കിയാലോ. വെജിറ്റേറിയൻസിനു കഴിക്കാവുന്ന ഏറ്റവും രുചികരമായ ഐറ്റം കൂടിയാണിത്.

ഇതിനു ആവശ്യമായ ചേരുവകൾ
സോയ ചങ്ക്‌സ് – 250 ഗ്രാം
വെളിച്ചെണ്ണ – ആവശ്യത്തിന്
ജിൻജർ ഗാർലിക് പേസ്റ്റ്
കടുക്
സവാള -1
തക്കാളി -1
മഞ്ഞൾപ്പൊടി- കാൽ ടീ സ്പൂൺ
ഗരം മസാല -കാൽ ടീ സ്പൂൺ
മുളക് പൊടി -കാൽ ടീ സ്പൂൺ
ഉപ്പ്

ALSO READ: ഡിന്നറിന് ചപ്പാത്തിക്കൊപ്പം മീനില്ലാത്ത മീന്‍കറി!

ആദ്യം തന്നെ ആവശ്യമുള്ള സോയാചങ്ക്സ് എടുത്ത് അത് നല്ലതുപോലെ കഴുകി വൃത്തിയാക്കുക. ഒരു പാനിലേക്ക് സോയാചങ്ക്സ് വേവിച്ചെടുക്കാൻ ആവശ്യമായ വെള്ളമൊഴിക്കണം. വെള്ളം നല്ലതുപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് സോയാചങ്ക്സ് ഇട്ട് നല്ലതുപോലെ വേവിച്ചെടുക്കുക. വെള്ളത്തിൽ നിന്നും എടുത്ത സോയാചങ്ക്സ് വെള്ളം പൂർണ്ണമായും പോകാനായി അരിപ്പയിൽ ഇട്ടു വയ്ക്കാം.

സോയയിലേക്ക് ആവശ്യമായ മസാല കൂട്ട് തയ്യാറാക്കാനായി ഒരു പാൻ അടുപ്പത്തുവെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ കടുകിട്ടു പൊട്ടിച്ചശേഷം ജിഞ്ചർ ഗാർലിക് പേസ്റ്റ്, കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക.
അതിന്റെ പച്ചമണം മാറുമ്പോൾ കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്ത സവാള കൂടി മസാല കൂട്ടിലേക്ക് ചേർത്ത് വഴറ്റിയെടുക്കുക. ശേഷം പൊടികൾ മസാലയിലേക്ക് ചേർത്തു കൊടുക്കാം.

മഞ്ഞൾപൊടി, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് സോയ ചെറിയ കഷണങ്ങളായി അരിഞ്ഞെടുത്തത് ഇട്ടുകൊടുക്കുക. ഈ സമയത്ത് മസാലയിലേക്ക് ആവശ്യമായ ഉപ്പും അല്പം വെള്ളവും കൂടി ചേർത്തു കൊടുക്കണം. ഇത് അല്പനേരം അടച്ചുവെച്ച് വേവിക്കാം. ശേഷം ഒരു തക്കാളി നീളത്തിൽ അരിഞ്ഞത് കൂടി ചേർത്ത് വഴറ്റി എടുക്കുക. രുചികരമായ സോയാചങ്ക്സ് മസാല ബ്രേക്‌സ്ഫാറ്റിനൊപ്പമോ ചോറിനൊപ്പമോ കഴിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News