‘ചെക്ക് യുവര്‍ ഓറഞ്ചസ്’; യുവരാജ് സിംഗ് കാന്‍സര്‍ ഫൗണ്ടേഷന്റെ സ്തനാര്‍ബുദ അവബോധ പരസ്യം വിവാദത്തില്‍

സ്തനാര്‍ബുദ മാസാചരത്തിന്റെ  ഭാഗമായുള്ള ബോധവത്കരണവുമായി ബന്ധപ്പെട്ട് യുവരാജ് സിംഗിന്റെ കാന്‍സര്‍ ഫൗണ്ടേഷന്‍, യുവീകാന്‍ പുറത്തിറക്കിയ പോസ്റ്ററില്‍ സ്തനത്തിനെ ഓറഞ്ചിനോട് താരതമ്യം ചെയ്തതിനെതിരെ കനത്ത വിമര്‍ശനം ഉയര്‍ന്നു.

ALSO READ:  നെടുമങ്ങാട് വാടകവീട്ടില്‍ നിന്നും വന്‍ കഞ്ചാവവേട്ട; ഭാര്യ കസ്റ്റഡിയില്‍, ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു

ദില്ലി മെട്രോയ്ക്കുള്ളില്‍ പതിച്ചിട്ടുള്ള പോസ്റ്ററില്‍ കാന്‍സറിനെ നേരത്തെ കണ്ടെത്താന്‍ മാസത്തിലൊരിക്കല്‍ നിങ്ങളുടെ ഓറഞ്ചുകള്‍ പരിശോധിക്കൂ എന്ന വാചകമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രോഗത്തെ മുന്‍ ക്രിക്കറ്റ് താരത്തിന്റെ ഫൗണ്ടേഷന്‍ ലൈംഗികവത്കരിക്കുന്നുവെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ബോധവത്കരണം നടത്തുന്നതിന്റെ ഭയാനകമായ രീതിയായിപോയി ഇതെന്ന് മറ്റുചിലരും വിമര്‍ശിക്കുന്നുണ്ട്.

ALSO READ: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സ്റ്റേജ് ഫോര്‍ കാന്‍സറില്‍ മരണപ്പെട്ട അമ്മയുള്ള ഒരു സര്‍ജന്‍ ഈ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് കുറിച്ചത് ഇങ്ങനെയാണ്. അഭിമാനം കരുതി സ്തനത്തിലുണ്ടായ ചെറിയൊരു മുഴയെ കുറിച്ച് അമ്മ പുറത്തുപറഞ്ഞില്ല. അത് പറഞ്ഞിരുന്നുവെങ്കില്‍ ആ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. ലോകത്താകമാനമുള്ള സ്ത്രീകള്‍ക്ക് ഈ രോഗമാണെന്ന് കാട്ടി ഇതിനെ ലൈംഗികവത്കരിക്കരുത് എന്നാണ്. സ്തനാര്‍ബുദത്തിന്റെ കാര്യത്തില്‍ സ്തനം എന്ന് തന്നെ തുറന്നു പറയുന്നതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നുണ്ട്.

ALSO READ: ഒടുവില്‍ ‘കൈ’ പിടിച്ച് അന്‍വര്‍; പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപനം

ഒരു ബസില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ഇരിക്കുന്നതും രണ്ടു കൈയിലും ഓറഞ്ചുകള്‍ പിടിച്ചുകൊണ്ട് മറ്റൊരു യുവതി ബസില്‍ നില്‍ക്കുന്നതും പോസ്റ്ററിലുണ്ട്. മറ്റൊരു പോസ്റ്ററില്‍ ഒരു യുവതി ഒരു കൊട്ട ഓറഞ്ചുമായി നില്‍ക്കുന്നതും മറ്റൊരു യുവതി ഓറഞ്ച് കൈയില്‍ പിടിച്ചിരിക്കുന്നതുമാണ് കാണിച്ചിരിക്കുന്നത്.

ഇന്നത്തെ കാലത്തും സ്തനത്തിനെ ഉപമിക്കാന്‍ മറ്റ് പേരുകള്‍ ഉപയോഗിക്കുന്നത് കഷ്ടമാണെന്നും എന്തൊരു ദുഷിച്ച മനസാണെന്നുമടക്കം ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്. മാത്രമല്ല സ്തനം എന്നത് മോശമായ വാക്കല്ലെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ALSO READ: ദംഗൽ ആമിറിന് നേടിക്കൊടുത്തത് 2000 കോടി, ഞങ്ങളുടെ കുടുംബത്തിന് തന്നത് വെറും ഒരു കോടി: ബബിത ഫോഗട്ട്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News