പുരുഷന്മാരിലെ സ്ഥന വളർച്ച(ഗൈനക്കോമാസ്റ്റിയ ) അത്ഭുതപ്പെടാനില്ല. ഇത് സാധാരണമാണ്. സ്ത്രീയും പുരുഷനും വ്യത്യസ്ത ജൈവ സൃഷിടികളാണ്. ഈ വ്യത്യസ്തതയ്ക്ക് പിന്നിൽ നിരവധി ഹോർമോണുകളാണ്. സ്ത്രീ പുരുഷ ലിംഗഭേദം നിർണയിക്കാനായി നിരവധി ഹോർമോണുകൾ ഉണ്ട്. എന്നാല്‍ ഈ ഹോർമോണുകളുടെ അനുപാതം തെറ്റിയാൽ ശാരീരികവും മാനസികവുമായ നിരവധി പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ഇത്തരത്തില്‍ ഹോര്‍മോണ്‍ ബാലൻസ് തെറ്റുന്നതുമൂലം പുരുഷന്മാർക്കുണ്ടാകുന്ന പ്രശ്നമാണ് ‘ഗൈനക്കോമാസ്റ്റിയ’ അഥവാ സ്തനവളർച്ച.
കൂടുതലും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമാണ് ‘ഗൈനക്കോമാസ്റ്റിയ’ എന്ന പേരിലറിയപ്പെടുന്ന ഈ അവസ്ഥയുണ്ടാകുന്നത്. ഏറെയും കൗമാരക്കാരിലാണ് ഇതുണ്ടാകുന്നത്. എന്തെന്നാൽ കൗമാരകാലത്താണ് കൂടുതൽ ഹോർമോൺ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കൗമാരക്കാരിൽ മാത്രമല്ല നവജാത ശിശു മുതല്‍ മുതിര്‍ന്ന പുരുഷന്മാർക്ക് വരെ ഇത് വരാം. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മാത്രമല്ല ‘ഗൈനക്കോമാസ്റ്റിയ’യ്ക്ക് കാരണമായി വരുന്നത്. ചില മരുന്നുകളുടെ ഉപയോഗവും ഇതിന് കാരണമാണ്. പ്രത്യേകിച്ച് വിഷാദരോഗത്തിനുള്ള ചില മരുന്നുകള്‍, ചില ആന്‍റിബയോട്ടിക്കുകള്‍, കീമോതെറാപ്പി, പ്രോസ്റ്റേറ്റ് ക്യാൻസര്‍ മരുന്നുകള്‍, അള്‍സറിനുള്ള മരുന്നുകള്‍, ഹൃദ്രോഗത്തിനുള്ള മരുന്നുകള്‍, ചില സ്റ്റിറോയിഡുകള്‍ എന്നിങ്ങനെ പല മരുന്നുകളും ‘ഗൈനക്കോമാസ്റ്റിയ’യ്ക്ക് കാരണമാകാം.
also read :‘നല്ല ഭക്ഷണം നാടിന്റെ അവകാശം’; ഒന്നര മാസം കൊണ്ട് അയ്യായിരത്തിലേറെ പരിശോധനകൾ
കരള്‍ രോഗം, വൃക്കരോഗങ്ങള്‍, ശ്വാസകോശാര്‍ബുദം, ടെസ്റ്റിക്കുലാര്‍ ക്യാൻസര്‍, അഡ്രിനാല്‍ ഗ്രന്ഥിയിലോ പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ വരുന്ന ട്യൂമറുകള്‍, തൈറോയ്ഡ് പ്രശ്നങ്ങള്‍, പരുക്കുകള്‍ തുടങ്ങിയവ ഉള്ളവർക്കും ‘ഗൈനക്കോമാസ്റ്റിയ’ ഉണ്ടാകാൻ സാധ്യതയുണ്ട്. ഭയപ്പെടേണ്ട അവസ്ഥയല്ല ‘ഗൈനക്കോമാസ്റ്റിയ’. ചിലര്‍ക്ക് ചികിത്സയേ വേണ്ടിവരില്ല. കൗമാരക്കാരിലെ ‘ഗൈനക്കോമാസ്റ്റിയ’ യുടെ പിന്നിലെ കാരണം മനസിലാക്കി പരിഹാരം കാണാവുന്നതാണ്.ഹോര്‍മോണ്‍ തെറാപ്പി ഇതിന് പരിഹാരമാർഗമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here