കുറച്ച് നടക്കുമ്പോള്‍ത്തന്നെ കിതപ്പ് അനുഭവപ്പെടുന്നുണ്ടോ? ശ്വാസംമുട്ടല്‍ കാരണം നടക്കാന്‍ പറ്റുന്നില്ലേ? ശീലിക്കാം ഇക്കാര്യങ്ങള്‍

ഇന്ന് പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് കുറച്ച് നടക്കുമ്പോള്‍ തന്നെ കിതപ്പും ശ്വാസംമുട്ടലുമുണ്ടാകുന്നത്. രാവിലെയും വൈകുന്നേരവുമെല്ലാം കുറേ ദൂരം നടക്കണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും രണ്ടടി വയ്ക്കുമ്പോഴേക്കും നമുക്ക് ക്ഷീണം അനുഭവപ്പെടുകയും തുടര്‍ന്ന് മുന്നോട്ട് ഒരടി വയ്ക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാവുകയും ചെയ്യും.

Also Read : ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ വ്യാജ ആരോപണം; ഹരിദാസിനും ബാസിത്തും ലെനിന്‍ രാജും സംസാരിക്കുന്ന ഓഡിയോ കൈരളി ന്യൂസിന്

എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഒരു അവസ്ഥയുണ്ടാകുന്നതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? പൊതുവേ ശരീരം അധികം അങ്ങാത്തവര്‍ക്കാണ് പ്രധാനമായും ഇത്തരം ഒരു പ്രശ്‌നമുണ്ടാവുക. ഇന്നത്തെക്കാലത്ത് ദേഹമനങ്ങി പണിയെടുക്കുന്നവര്‍ വളരെ വിരളമാണ്. അതുകൊണ്ട് തന്നെ അത്തരത്തിലുള്ളവര്‍ പെട്ടൊന്നൊരു സുപ്രഭാതത്തില്‍ നടക്കാനൊരുങ്ങുമ്പോള്‍ നമ്മുടെ ശരീരം അതിന് അനുവദിക്കില്ല എന്നതാണ് സത്യാവസ്ഥ.

Also Read : “അതിനെ ന്യായീകരിക്കേണ്ടതില്ല”; ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍

എന്നാല്‍ അത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ ആദ്യത്തെ ദിവസങ്ങളില്‍ വളരെ കുറച്ച് ദൂരം മാത്രം നടന്നുശീലിക്കുക. അങ്ങനെ കുറച്ച് ദിവസം കുറച്ച് ദൂരം സഞ്ചരിക്കുമ്പോള്‍ത്തന്നെ നമ്മുടെ ശരീരം അതുമായി പൊരുത്തപ്പെടും. പിന്നീട് പതിയ നടക്കുന്ന ദൂരം കൂട്ടിയാല്‍ മതിയാകും. അത്തരത്തില്‍ ചെയ്യുകയാണെങ്കില്‍ ഇത്തരത്തിലുള്ള കിതപ്പും ശ്വാസംമുട്ടലും നമുക്ക് ഒരു പരിധി വരെ ഒഴിവാക്കാനാകും. എന്നാല്‍ ചില ആരോഗ്യ പ്രശ്‌നമുള്ളവര്‍ക്കും അത്തരത്തില്‍ നടക്കുന്നതുകൊണ്ട് പ്രശ്‌നങ്ങളുണ്ടാകാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News