ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കള്ളം പൊളിഞ്ഞു. പാലക്കാട് എലപുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്നത് കോളേജിന്റെ മറവിലെന്നായിരുന്നു സതീശൻ്റെ വാദം. എന്നാൽ, പ്രതിപക്ഷ നേതാവിന്റെ വാദം കോളേജ് അധികൃതര്‍ തള്ളി. കോളേജിന്റെ സ്ഥലത്തല്ല ബ്രൂവറി വരുന്നതെന്ന് പ്രയാഗ കോളേജ് ചെയര്‍മാന്‍ സന്ദീപ് പറഞ്ഞു.
കോളേജ് തുടങ്ങാന്‍ വേണ്ടിയാണ് കമ്പനി രണ്ട് വര്‍ഷം മുമ്പ് സ്ഥലം വാങ്ങിയതെന്നാണ് വിഡി സതീശന്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. ചില മാധ്യമങ്ങളും ഇതേറ്റ് പിടിച്ച് വ്യാജ വാര്‍ത്ത നല്‍കി.
Read Also: സതീശന്‍ പറഞ്ഞത് പച്ചക്കള്ളം; കൊളേജ് സ്ഥലത്തല്ല ബ്രൂവറി വരുന്നതെന്ന് പ്രയാഗ ചെയര്‍മാന്‍
ബ്രൂവറിക്ക് അനുമതി നല്‍കിയ കമ്പനി ദില്ലി മദ്യ നയ കേസില്‍ ഉള്‍പ്പെട്ട കമ്പനിയാണെന്ന് സതീശൻ ആരോപിച്ചിരുന്നു. രഹസ്യമായി എന്ത് കൊണ്ട് ഈ കമ്പനിയുമായി ചര്‍ച്ച നടത്തി മറ്റു കമ്പനികളെ എന്ത് കൊണ്ട് അറിയിച്ചില്ല. പുതിയ നയത്തിന് വിരുദ്ധമായിട്ടാണ് നിലവിലെ പദ്ധതിയെന്നും വിഡി സതീശൻ ആരോപിച്ചിരുന്നു.
അതേസമയം, ബ്രൂവറി വിവാദത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷ്യമാണെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഒരു വികസനവും വരരുത് എന്നാണ് പ്രതിപക്ഷ നിലപാടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കാള പെട്ടെന്ന് കേട്ടാൽ കയർ എടുക്കുന്ന സ്വഭാവമാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റേതെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. ബ്രുവറി കമ്പിനിക്ക് അനുമതി നൽകിയത് എല്ലാം പാലിച്ചുകൊണ്ട് ആണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here