പ്രായം റിവേഴ്സ് ഗിയറിലാക്കണോ; ഡയറ്റ് രീതി പുറത്തുവിട്ട് അമേരിക്കൻ സംരംഭകൻ ബ്രയാൻ ജോൺസൺ

brian-jhonson-anti-aging

ശരീരത്തിൽ പ്രായാധിക്യത്തിൻ്റെ അടയാളങ്ങൾ ഇല്ലാതിരിക്കാനുള്ള ഗവേഷണത്തിന് കോടികൾ നിക്ഷേപിച്ച അമേരിക്കൻ സംരംഭകൻ തൻ്റെ ഭക്ഷണ വിശദാംശങ്ങൾ പങ്കുവെച്ചു. ആൻ്റി ഏജിങ് ഗവേഷണത്തിനായി മൂന്ന് ദശലക്ഷം ഡോളർ നിക്ഷേപിച്ച അമേരിക്കൻ സംരംഭകനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുമായ ബ്രയാൻ ജോൺസൺ ആണ് തൻ്റെ രീതികൾ പുറത്തുവിട്ടത്. ആറ് മണിക്കൂറിനുള്ളിൽ എല്ലാ ഭക്ഷണവും കഴിക്കുകയും 18 മണിക്കൂർ ഫാസ്റ്റിങുമാണ് ഇദ്ദേഹത്തിൻ്റെ രീതി.

രാവിലെ 11 മണിക്കാണ് ഒരു ദിവസത്തെ അവസാന ഭക്ഷണം അദ്ദേഹം കഴിക്കുക. ഉറക്കസമയം വരെ ഉപവസിക്കും. എന്നാൽ, ഓരോ വ്യക്തിയുടെയും ദിനചര്യ വ്യത്യാസപ്പെടുമെന്നും ഇത് പിന്തുടരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ രീതി നല്ല ഉറക്കം നൽകുന്നുവെനും 47കാരൻ പറഞ്ഞു.

Read Also: സാധാരണ ഓംലറ്റ് മാറി നിൽക്കും; ഇത് ഹെൽത്തി ടേസ്റ്റി ഓംലറ്റ്

യൂട്യൂബർ രൺവീർ അല്ലാബാഡിയയോട് ആണ് തൻ്റെ ചര്യകൾ അദ്ദേഹം പങ്കുവെച്ചത്. പഞ്ചസാര, സംസ്കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങൾ, അഡിറ്റീവുകൾ, തിരിച്ചറിയാൻ കഴിയാത്ത ചേരുവകൾ എന്നിവ ഒഴിവാക്കും. പയർ, പച്ചക്കറികൾ, ബെറീസ്, പരിപ്പ്, സീഡ്സ്, എക്സ്‌ട്രാ വെർജിൻ ഒലിവ് ഓയിൽ എന്നിവ ഉൾപ്പെടുന്ന ഭക്ഷണക്രമം അദ്ദേഹം വിവരിച്ചു. കഴിഞ്ഞ വർഷം ജോൺസൻ്റെ ഡയറ്റ് ചാർട്ട് ഇൻ്റർനെറ്റിൽ വൈറലായിരുന്നു.

കൊളാജൻ, സ്‌പെർമിഡിൻ, ക്രിയാറ്റിൻ തുടങ്ങിയ ചേരുവകൾ അടങ്ങിയ ഗ്രീൻ ജയൻ്റ് സ്മൂത്തി ഉപയോഗിച്ചാണ് അദ്ദേഹം ദിവസം ആരംഭിക്കുന്നത്. അഞ്ച് മണിക്കൂർ സമയപരിധിക്കുള്ളിൽ, അദ്ദേഹം സൂപ്പർ വെജ് സാലഡും തുടർന്ന് പരിപ്പ് പുഡ്ഡിംഗും മൂന്നാമത്തെ ഭക്ഷണവും കഴിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News