ജീവനൊടുക്കിയ കണ്ണൂര്‍ മുന്‍ എഡിഎം കൈക്കൂലി വാങ്ങിയതായി സംരംഭകന്‍

ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതായി സംരംഭകന്‍ പ്രശാന്ത് ടി വി.  കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പ്രശാന്ത് പറഞ്ഞു.

ഒരു ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പള്ളിക്കുന്നിലെ ക്വാര്‍ട്ടേര്‍സിലെത്തി 98500 രൂപ നല്‍കി.എഡിഎമ്മിനെനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കാതെ പണ തവണ ഓഫീസ് കയറിയിങ്ങിയെന്നും പ്രശാന്ത് ആരോപിക്കുന്നു.

ഇന്ന് രാവിലെയാണ് കണ്ണൂര്‍ എ ഡി എം നവീന്‍ ബാബുവിനെ പള്ളിക്കുന്നിലെ ക്വാര്‍ട്ടേര്‍സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

ALSO READ: ‘ആദ്യം വ്യാജ വാര്‍ത്ത പിറ്റേന്ന് തിരുത്ത്, അടുത്ത ദിവസം വീണ്ടും വ്യാജ വാര്‍ത്ത’; മാതൃഭൂമിയുടെ നുണ നിര്‍മിതിക്കെതിരെ അഡ്വ കെ അനില്‍ കുമാര്‍

കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണം ശരിയാണെന്ന് സംരഭകനായ ടി വി പ്രശാന്തന്‍ വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News