എസ്റ്റേറ്റ് ഭൂമി സര്‍വേ നടത്തുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ താത്കാലിക സര്‍വേയര്‍ വിജിലന്‍സിൻ്റെ പിടിയില്‍. ഇടുക്കി ബൈസണ്‍വാലി വില്ലേജിലെ താത്കാലിക സര്‍വേയര്‍ ഇടുക്കി പനംകുട്ടി സ്വദേശി നിതിന്‍ എസ് അമ്പാട്ട് (34) ആണ് അറസ്റ്റിലായത്.
Read Also: സ്‌കൂട്ടറില്‍ തട്ടി ലോറിയുടെ അടിയിലേക്ക് തെറിച്ചുവീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
എസ്റ്റേറ്റ് ഭൂമി സര്‍വേ നടത്തുന്നതിനായി എസ്റ്റേറ്റ് മാനേജറോട് അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. ഇടുക്കി വിജിലന്‍സ് ടീം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also: ‘രജിസ്ട്രേഷൻ ഫീസായി 3500 രൂപ വാങ്ങി’; കലൂരിൽ നടന്ന പരിപാടിയുടെ സംഘാടകർക്കെതിരെ ഗുരുതര ആരോപണം
അതിനിടെ, കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ലോക റെക്കോര്‍ഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 12000 നര്‍ത്തകര്‍ അണിനിരന്ന നൃത്ത പരിപാടിയുടെ സംഘാടകര്‍ക്കെതിരെ ഗുരുതര ആരോപണവുമായി പരിപാടിയില്‍ പങ്കെടുത്ത കുട്ടിയുടെ രക്ഷിതാവ് രംഗത്തെത്തി. സംഘാടകര്‍ കൃത്യമായ വിവരം നല്‍കാതെ കബിളിപ്പിച്ചുവെന്നും രജിസ്‌ട്രേഷന്‍ ഫീസ് എന്ന് പറഞ്ഞ് 3500 രൂപ ആകെ വാങ്ങിയെന്നും ഒരു രക്ഷിതാവ് വെളിപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here