കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ

കൈക്കൂലി കേസിൽ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിൽ. തൃശൂർ ആറങ്ങോട്ടുകര വില്ലേജ് അസിസ്റ്റന്റ് അയ്യപ്പനാണ് വിജിലൻസിന്റെ പിടിയിലായത്.

Also Read:ഏക സിവിൽ കോഡ്: ഇഎംഎസിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത

ആർ ഒ ആർ സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയ പട്ടാമ്പി സ്വദേശിയിൽ നിന്നാണ് ഇയാൾ കൈകൂലി വാങ്ങിയത്. അയ്യായിരം രൂപയാണ് അയ്യപ്പൻ കൈകൂലിയായി ചോദിച്ചത്.

Also Read:നടൻ വിജയകുമാർ വീട്ടിൽ അതിക്രമിച്ചുകയറി ഭീഷണിപ്പടുത്തി; വീഡിയോ പങ്കുവെച്ച് മകൾ അർത്തന

അയ്യപ്പൻ കൈകൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയും രേഖാ മൂലം പരാതി നൽകുകയുമായിരുന്നു. തുടർന്ന് പരാതിക്കാരനൊപ്പം വിജിലൻസും വില്ലേജ് ഓഫീസിൽ എത്തി. ഇതറിയാതെ കൈകൂലി വാങ്ങിയ ഇയാളെ ഉടൻ തന്നെ വിജിലൻസ് അറസ്റ്റ് ചെയ്യുകയായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News