സീറ്റിനായി കോഴ; കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷിയുടെ സഹോദരന്‍ അറസ്റ്റില്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ കേന്ദ്ര മന്ത്രി പ്രള്‍ഹാദ് ജോഷിയുടെ സഹോദരന്‍ അറസ്റ്റില്‍. ഗോപാല്‍ ജോഷിയെയാണ് മഹാരാഷ്ട്രയില്‍ നിന്ന് പൊലീസ് പിടികൂടിയത്. ജനതാദള്‍ മുന്‍ എംഎല്‍എയുടെ ഭാര്യ സുനിത ചൗഹാന്റെ കൈയ്യില്‍ നിന്ന് രണ്ട് കോടി രൂപ സീറ്റ് വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയതാണ് കേസ്. അതേസമയം വിഷയത്തില്‍ കേന്ദ്രമന്ത്രി ഇതുവരെ പ്രതികരണം നടത്തിയിരുന്നില്ല.

ALSO READ:24 മണിക്കൂറിനിടെ വിവിധ വിമാന സർവീസുകൾക്ക് നേരെ ഭീഷണി; വ്യാജ ബോംബ് ഭീഷണി ഒഴിയാതെ ദില്ലി

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയപുര സീറ്റില്‍ മത്സരിക്കാന്‍ അവസരം നല്‍കാം എന്നായിരുന്നു ഗോപാല്‍ ജോഷിയുടെ വാഗ്ദാനം. എന്നാല്‍ സീറ്റ് നല്‍കിയില്ല. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ തയ്യാറായില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു. സംഭവത്തില്‍ ബെംഗളൂരുവിലെ ബസവേശ്വര്‍ നഗര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ALSO READ:പോത്തന്‍കോട് നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration