മദ്യം വില്‍ക്കാന്‍ ബിവറേജസില്‍ കമ്മിഷന്‍; വിജിലന്‍സ് പിടികൂടിയത് ലക്ഷങ്ങള്‍

കണ്‍സ്യൂമര്‍ ഫെഡ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ മദ്യവില്‍പനയ്ക്ക് കമ്മിഷന്‍. രഹസ്യവിവരത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയില്‍ മദ്യ കമ്പനി ഏജന്റില്‍ നിന്നും രണ്ടുലക്ഷത്തോളം രൂപ പിടികൂടി.

ALSO READ:  വീണ്ടും രൂപീകരിച്ചത് എട്ട് പതിറ്റാണ്ടിന് ശേഷം, ഇത് ചരിത്രം; സ്വിറ്റ്‌സര്‍ലന്‍ഡില്‍ ചെങ്കൊടിയേറ്റം

പാലക്കാട് ജില്ലയിലെ മുണ്ടൂര്‍ കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റിലാണ് പരിശോധന നടന്നത്. കഴിഞ്ഞ മാസം വില്‍പന നടത്തിയ വകയിലുള്ള 8000 രൂപയോളം കമ്മിഷന്‍ മദ്യ കമ്പനിയുടെ ഏജന്റ് സെയില്‍സ്മാന് കൈമാറുന്നത് കൈയ്യോടെ പിടികൂടുകയായിരുന്നു വിജിലന്‍സ്. പ്രീമിയം കൗണ്ടറിലെ മേശയില്‍ വിവിധ കമ്പനികള്‍ നല്‍കിയ രൂപയും കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് മദ്യ കമ്പനി ഏജന്റുമാരുടെ വാഹനം പരിശോധിച്ചതില്‍ 43ഓളം ബ്രൗണ്‍ കവറുകളിലായി പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, ജില്ലകളിലെ വിവിധ ഔട്ട്‌ലെറ്റുകളുടെ പേര്, കമ്മിഷന്‍ കുക എന്നിവ രേഖപ്പെടുത്തിയിരിക്കുന്നത് കണ്ടെത്തുകയും ആ തുക പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ 2,01,520 രൂപയാണ് വിജിലന്‍സ് പിടികൂടിയത്.

ALSO READ: വീടിന്റെ മേല്‍ക്കൂരയിൽ സഞ്ജുവിന്റെ ഭീമന്‍ പെയിന്റിംഗ്; ‘എട മോനെ സുജിത്തേ’, കമന്റിട്ട് ഞെട്ടിച്ച് സഞ്ജു സാംസൺ

കേരളത്തിലെ ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്രുകള്‍ വഴി ചില ജീവനക്കാര്‍ മദ്യം വില്‍പന നടത്താന്‍ മടി കാണിക്കുന്നതായും സ്വകാര്യ ഡിസ്റ്റിലറികളുടെ മദ്യം കമ്മിഷന്‍ വാങ്ങി പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നതായുമാണ് വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News