കൈക്കൂലി കേസ്; മൂവാറ്റുപുഴ മുന്‍ ആര്‍ഡിഒക്ക് 7 വര്‍ഷം കഠിനതടവും പിഴയും

കൈക്കൂലി വാങ്ങിയ കേസില്‍ മുന്‍ മൂവാറ്റുപുഴ ആര്‍ഡിഒക്ക് 7 വര്‍ഷം കഠിനതടവും 35000 രൂപ പിഴയും. മൂവാറ്റുപുഴ മുന്‍ ആര്‍ഡിഒ വി ആര്‍ മോഹനന്‍ പിള്ളയെയാണ് ശിക്ഷിച്ചത്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അഴിമതി നിരോധന വകുപ്പ് പ്രകാരം മോഹനന്‍ പിള്ളയ്ക്ക് ശിക്ഷ വിധിച്ചത്.

ALSO READ: വെടിക്കെട്ടിന് കേന്ദ്രത്തിന്റെ നിയന്ത്രണം; പുതിയ വിജ്ഞാപനം പിന്‍വലിക്കണം അല്ലെങ്കില്‍ തൃശൂര്‍പൂരം വെടിക്കെട്ടിന് ഇളവുനല്‍കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

2016ല്‍ മൂവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിര്‍മാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയ കേസിലാണ് വിധി വന്നത്. എല്ലാ രേഖകളും ഉണ്ടായിട്ടും 50,000 രൂപ ആര്‍ഡിഒ കൈക്കൂലി ആവശ്യപ്പെട്ടതോടെ വീട്ടുടമ വിജിലന്‍സിനെ വിവരമറിയിക്കുകയായിരുരുന്നു. തുടര്‍ന്ന് ഡിവൈഎസ്പി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് അഴിമതിനിരോധന നിയമപ്രകാരം തടവുശിക്ഷ വിധിച്ചത്. ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here