കൈക്കൂലി കേസ്: പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ

കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് മൂന്നുവർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പാലക്കാട് ‌ ജില്ലയിലെ കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആയിരുന്ന അബ്ദുൾ ഹക്കീമിനെയാണ്‌ തൃശ്ശൂർ വിജിലൻസ് കോടതി ശിക്ഷിച്ചത്. ബിൽഡിങ് പെർമിറ്റിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് ഇയാളെ പിടികൂടിയത്.

പാലക്കാട് ‌ ജില്ലയിലെ കൊല്ലങ്കോട് ഗ്രാമപഞ്ചായത്തിൽ സെക്രട്ടറി ആയിരുന്ന അബ്ദുൾ ഹക്കീമിനെയാണ് 10,000/- രൂപ കൈക്കൂലി വാങ്ങിയ കേസിൽ തൃശ്ശൂർ വിജിലൻസ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. രണ്ടു വകുപ്പുകളിൽ ആയി മൂന്നുവർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ വീതം ആകെ രണ്ടുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കഠിന തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നു വിജിലന്‍സ് കോടതി ജഡ്ജി ജി അനിൽ പുറപ്പെടുവിച്ച വിധി ന്യായത്തിൽ പറയുന്നു. അതേസമയം പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരും.

ALSO READ: ഭിന്നശേഷിക്കാരുടെ മുച്ചക്ര സ്കൂട്ടർ: സബ്സിഡി തുക ബാങ്കിലെത്തി: മന്ത്രി ഡോ. ആർ ബിന്ദു

2007-ൽ അബ്ദുൾഹക്കീം കൊല്ലംകോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആയിരിക്കെയാണ് സംഭവം. പരാതിക്കാരനായ ജി പ്രകാശൻ തന്റെ ഉടമസ്ഥതയിലുള്ള സായി മെഡിക്കൽ സെന്റർ എന്ന സ്ഥാപനത്തിന് ബിൽഡിങ് നമ്പർ ലഭിക്കുന്നതിനായി ഡീവിയേഷൻ പ്ലാൻ സമർപ്പിച്ചിരുന്നു. പ്ലാൻ അംഗീകരിക്കുന്നതിനും ബിൽഡിംഗ് പെർമിറ്റ് അനുവദിച്ചു കിട്ടുന്നതിനുമായി അബ്ദുൽ ഹക്കീം 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. പരാതിക്കാരനോട് നേരത്തെ വാങ്ങിയ 6000 രൂപക്ക് പുറമെയാണ് വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് പ്രകാശൻ വിജിലൻസിനെ വിവരം അറിയിച്ചു. വിജിലൻസിന്റെ നിർദ്ദേശപ്രകാരം പണം കൈമാറുന്നതിനിടെ തൃശൂർ‌ വിജിലന്‍സ് ഡി.വൈ.എസ്.പി യായിരുന്ന സഫിയുള്ള സെയ്ദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ദുൽ ഹക്കീമിനെ കൈയോടെ പിടികൂടിയത്. ഡി വൈ എസ് പി ആയിരുന്ന കെ സതീശൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ഇ ആർ സ്റ്റാലിൻ ആണ് വിജിലന്‍സിനു വേണ്ടി ഹാജരായത്.

ALSO READ: പൊതു ലൈബ്രറികളെ നിയന്ത്രണത്തിലാക്കാനുള്ള കേന്ദ്ര നീക്കം: ഹിന്ദുത്വ അജണ്ടയുടെ ഭാഗം സിപിഐഎം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News