കൈക്കൂലി പരാതി; കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ കൂട്ട നടപടി; തഹസില്‍ദാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

കൈക്കൂലി പരാതിയില്‍ കൊട്ടാരക്കര താലൂക്ക് ഓഫീസില്‍ കൂട്ട നടപടി. തഹസില്‍ദാര്‍ ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തു. ക്വാറി, മണ്ണ് മാഫിയകളില്‍ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്ന വ്യാപക പരാതിയില്‍ അന്വേഷണത്തിനൊടുവിലാണ് നടപടി. തഹസില്‍ദാര്‍ അജി കുമാര്‍ എം.കെ, ഡെപ്യൂട്ടി തഹസില്‍ദാര്‍ അനില്‍കുമാര്‍ വി, ഡ്രൈവര്‍ മനോജ് ടി എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

ALSO READ:കനത്ത മഴ; ഇടുക്കി ജില്ലയില്‍ രാത്രി യാത്ര നിരോധിച്ചു

കരാര്‍ ഡ്രൈവര്‍ മനോജിനെ പുറത്താക്കി. ഇഷ്ടിക കമ്പനി തുടങ്ങാന്‍ അനുമതി തേടിയ കുളക്കട സ്വദേശിയില്‍ നിന്ന് സംഘം ഒരു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് റവന്യു വകുപ്പ് മന്ത്രിക്ക് പരാതി കിട്ടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പാറ ക്വാറി വാങ്ങാനെത്തിയ ഏജന്റ് എന്ന വ്യാജേന എത്തിയ റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറിയോട് 10 ലക്ഷം രൂപയാണ് സംഘം ആവശ്യപ്പെട്ടത്. ക്വാറി പ്രവര്‍ത്തനം തുടങ്ങിയാല്‍ മാസം തോറും രണ്ട് ലക്ഷം രൂപ തഹസില്‍ദാര്‍ക്ക് നല്‍കണമെന്നും സ്ഥിരം ഡ്രൈവര്‍ മനോജ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയായിരുന്നു കൂട്ട നടപടി.

ALSO READ:‘ഗ്രന്ഥാലോകം’ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News