വിവാഹവേദിയിൽ തർക്കം, വിഷം കുടിച്ച് വരനും വധുവും, വരൻ മരിച്ചു

വിവാഹവേദിയിൽ ഉണ്ടായ തർക്കത്തെത്തുടർന്ന് വിഷം കുടിച്ച വരൻ മരിച്ചു. വരന് പിന്നാലെ വിഷം കുടിച്ച വധു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. വരനും വധുവും തമ്മിൽ മുൻപുതന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായാണ് പൊലീസ് അധികൃതർ നൽകുന്ന വിവരം. വർഷങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരും. വധുവിന്റെ ഭാഗത്തുനിന്ന് വിവാഹത്തിന് ശക്തമായ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ തന്റെ പ്രായം വെറും 21 വയസ്സ് മാത്രമായതിനാൽ തനിക്ക് കരിയറിൽ ശ്രദ്ധിക്കണമെന്നും ഇപ്പോൾ വിവാഹം വേണ്ടായെന്നും വരൻ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വധു ഇതിന് സമ്മതിച്ചില്ലെന്നും അതിനാൽ വിവാഹവേദിയിൽവെച്ച് വരൻ വിഷം കുടിച്ചതായും പൊലീസ് പറയുന്നു

വിഷം കുടിച്ചയുടനെ ബന്ധുക്കൾ വരനെ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു. വരന് പിന്നാലെ വിഷം കുടിച്ച വധു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News