വൈദ്യുതിബന്ധം വിച്ഛേദിച്ചു, വിവാഹ ചടങ്ങിനിടെ അജ്ഞാതന്റെ ആസിഡ് ആക്രമണം; വധു വരന്‍മാര്‍ക്ക് പരുക്ക്

വിവാഹചടങ്ങിനിടെ അജ്ഞാതന്‍ ആസിഡിന് സമാനമായ ദ്രാവകം വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് 12 പേര്‍ക്ക് പൊള്ളലേറ്റു. ചത്തീസ്ഗഢിലെ ബസ്താര്‍ ജില്ലയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ആക്രമണത്തില്‍ വധുവരന്‍മാരടക്കം 12 പേര്‍ക്ക് പൊള്ളലേറ്റു.

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ നാരായണ്‍പൂര്‍ എംഎല്‍എ പൊള്ളലേറ്റവരെ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വരന്‍ ദമ്രുദര്‍ ബാഗേലിനും വധു സുനിത കശ്യപിനും ബന്ധുക്കള്‍ക്കുമാണ് ആക്രമണത്തില്‍ പൊള്ളലേറ്റത്.

പരുക്കേറ്റ വധുവരന്‍മാരെയും മറ്റ് രണ്ടുപേരെയും വിദഗ്ധ ചികിത്സയ്ക്കായി ജഗ് ദല്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരുക്ക് സാരമല്ല. വധുവിന്റെ വീട്ടില്‍ വച്ച് വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് സംഭവം.

ചടങ്ങിനിടെ ആദ്യം വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ഇത് അവസരമായി കണ്ട് അജ്ഞാതന്‍ ആസിഡിന് സമാനമായ വസ്തു എറിയുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതായും, പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News