വധു അതിഥികളെ ചുംബിച്ചു, വധുവിന്റെ അമ്മ പരസ്യമായി പുക വലിച്ചു; വരൻ വിവാഹത്തില്‍ നിന്ന് പിന്മാറി

വിവാഹച്ചടങ്ങില്‍ വെച്ച് ബന്ധുക്കളെ അഭിവാദ്യം ചെയ്യുന്നതിനിടെ വധു ബന്ധുക്കളെ ഉമ്മവെച്ചതും വധുവിന്റെ അമ്മ പുകവലിച്ചതും കാരണം വരൻ കല്യാണത്തിൽ നിന്ന് പിന്മാറി. ഉത്തര്‍പ്രദേശിലെ സാമ്പാല്‍ ജില്ലയിലാണ് സംഭവം.

also read; ലോകം കീഴടക്കിയ സംഗീത മാന്ത്രികൻ; പിറന്നാൾ നിറവിൽ കീരവാണി

വിവാഹ ചടങ്ങിനായി എത്തിയപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ ഊഷ്മളമായാണ് വരവേറ്റതെന്ന് വരന്റെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ താമസിയാതെ വധുവിന്റെ അമ്മയെ മദ്യലഹരയില്‍ കാണപ്പെടുകയും ചടങ്ങിനെത്തിയവരുടെ മുഖത്തേക്ക് സിഗരറ്റ് വലിച്ച് പുക ഊതിയതായും വരന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഇതില്‍ അസ്വസ്ഥരായ യുവാവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

‘വധുവിന്റെയും അമ്മയുടെയും മോശം പെരുമാറ്റമാണ് മകന്‍ വിവാഹത്തിന് വിസമ്മതിച്ചതിന് കാരണം’- വരന്റെ അച്ഛന്‍ പറഞ്ഞു.

also read; ആരോപണങ്ങള്‍ മുഴുവന്‍ തന്നെ വ്യക്തിപരമായി അവഹേളിക്കാന്‍; രതീഷ് കാളിയാടന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News