ഫോട്ടോയ്ക്ക് വേണ്ടി തോക്കില്‍ നിന്നും വെടി പൊട്ടിച്ചു, വധുവിന്റെ മുഖത്തേക്ക് തീ ആളിക്കത്തി; വീഡിയോ വൈറല്‍

സ്വന്തം വിവാഹ ദിവസം ഒരിക്കലും മറക്കാത്തവരാണ് നാമെല്ലാവരും. വിവാഹ ദിവസം അത്രമേല്‍ പ്രത്യേകതയുള്ളതാകാന്‍ പലരും പല രീതിയിലാണ് ആ ദിവസം ആഘോഷിക്കാറുള്ളത്. എന്നാല്‍ അത്തരത്തിലുള്ള ഒരു ആഘോഷം അപകടത്തിലേക്കെത്തുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

മഹാരാഷ്ട്രയിലെ ജുന്നറില്‍ വിവാഹ വേദിയില്‍ സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന വധുവിനെയും വരനെയുമാണ് നമുക്ക് ദൃശ്യങ്ങളില്‍ കാണാനാകുക. പിന്നീട് ഫോട്ടോ കൂടുതല്‍ രസമുള്ളതാക്കാന്‍ ഇരുവരുടെയും കയ്യില്‍ ഓരോ തോക്കുകളും നല്‍കിയിരുന്നു. ഇതെല്ലാം വീഡിയോയില്‍ വ്യക്തമാണ്.

Also Read: ചാറ്റ് ജിപിടി വഴി 28 ലക്ഷം രൂപ സമ്പാദിച്ച് 23കാരന്‍

വീഡിയോയ്ക്ക് വേണ്ടി ആ തോക്കുകള്‍ പൊട്ടിക്കുന്ന സമയത്ത്, പെട്ടന്ന് വധുവിന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി തീ പെണ്‍കുട്ടിയുടെ മുഖത്തേക്ക് പടരുകയായിരുന്നു. തുടര്‍ന്ന് തോക്കും കഴുത്തിലണിഞ്ഞിരുന്ന പൂമാലയും വലിച്ചെറിഞ്ഞ് പെണ്‍കുട്ടി പിന്നിലേക്ക് ഓടുന്നതും വൈറലാകുന്ന ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

വേദിയിലുണ്ടായിരുന്ന ആരോ പകര്‍ത്തിയയതാണ് ഈ വീഡിയോ. ജുന്നറിലെ ഒരു പ്രാദേശിക ചാനലിലാണ് ആദ്യം വിഡിയോ പ്രത്യേക്ഷപ്പെട്ടത്. ഈ വീഡിയോയ്‌ക്കെതിരെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News