വിവാഹ ചടങ്ങിനിടെ ഉറങ്ങി വധു; തട്ടി എഴുന്നേൽപ്പിച്ച് വരൻ, വീഡിയോ വൈറൽ

എത്ര ഉറങ്ങിയാലും മതി വരാത്ത ചിലരുണ്ട്. എന്നാൽ അത് സ്വന്തം വിവാഹത്തിനായാലോ? അത്തരമൊരു സംഭവം സോഷ്യൽ മീഡിയയിലാകെ വൈറലായിരിക്കുകയാണ്. രാജസ്ഥാനിൽ നടന്ന ഒരു വിവാഹ ചടങ്ങാണിതെന്നാണ് വീഡിയോ സൂചിപ്പിക്കുന്നത്. പരമ്പരാ​ഗത വേഷം ധരിച്ച് ചടങ്ങിൽ ഇരിക്കുന്ന വധുവും വരനും. ചടങ്ങ് തുടങ്ങിയപ്പോൾ മുതൽ വരൻ സന്തോഷവാനാണ്. വധു ആകട്ടെ നല്ല ഉറക്കവും. ഒരു കൈയ്യും താങ്ങിപ്പിടിച്ചാണ് വധുവിന്റെ ഉറക്കം.

ALSO READ: ‘ബിഗ് ബോസിലേക്ക് വിളിച്ചു, പക്ഷെ പോയില്ല’, കാരണം തുറന്നു പറഞ്ഞ് ആദിൽ ഇബ്രാഹിം

എന്നാൽ ഇക്കാര്യം ആരോ വരനെ കാണിച്ച് കൊടുക്കുകയും ഇയാൾ വധുവിനെ തട്ടി വിളിക്കുന്നതും യുവതി പെട്ടെന്ന് ഞെട്ടി എഴുന്നേറ്റ് നേരെ ഇരിക്കുന്നതും വീഡിയോയിൽ കാണാം. ഒരിക്കൽ ഞാനും നീയും എന്ന അടിക്കുറിപ്പോടെയാണ്‌ ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടവരിൽ ചിരി പടർത്തുന്ന രംഗം ആയിരുന്നു ഇത്. നിരവധിപ്പേരാണ് വീഡിയോ പങ്കുവെച്ചതും കമന്റ് ചെയ്തിരിക്കുന്നതും. ഒന്ന് ഉറങ്ങുന്നതാണോ ഇത്ര വലിയ പ്രശ്നം, ക്യൂട്ട് കപ്പിൾ എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും കാണാം.

ALSO READ: മുടി വെട്ടാൻ പറഞ്ഞപ്പോൾ ആ നടിക്ക് നല്ല പ്രയാസമായിരുന്നു, സ്ലീവ്‌ലെസ് ഇടാൻ പറഞ്ഞപ്പോൾ ഭയങ്കരമായി കരഞ്ഞു; സിബി മലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here