വിവാഹ ദിനത്തില്‍ സൂപ്പര്‍വുമണായി മണവാട്ടി; വീഡിയോ വൈറല്‍

ഈ കാലഘട്ടത്തില്‍ വിവാഹ ദിനം സ്‌പെഷ്യല്‍ ആക്കാന്‍ വധുവരന്മാര്‍ പരമാവധി ശ്രമിക്കാറുണ്ട്. പ്രോഗ്രാമിലും, ഭക്ഷണത്തിലും, വസ്ത്രത്തിലുമൊക്കെ വെറൈറ്റി കൊണ്ടുവരാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. കയറില്‍ തൂങ്ങി സ്‌പൈഡര്‍ വുമണ്‍ ആയി വിവാഹ വസ്ത്രത്തില്‍ വേദിയിലേക്ക് ഇറങ്ങി വന്ന ഒരു വധുവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഒന്നാം നിലയില്‍ നിന്നും പ്രത്യേകം സജ്ജീകരിച്ച കയറില്‍ ഗൗണ്‍ ഒതുക്കിപ്പിടിച്ച് ഒറ്റക്കയ്യില്‍ തൂങ്ങിയാണ് വധുവിന്റെ എന്‍ട്രി. വധുവിന്റെ സാഹസിക എന്‍ട്രി ക്യാമറയില്‍ പകര്‍ത്തി കുടുംബവും ഒപ്പം കൂടി. ‘ബെസ്റ്റ് ബ്രൈഡല്‍ എന്‍ട്രി’ എന്ന കുറിപ്പോടെയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

Also Read:   കല്യാണം കഴിക്കാതെ പതിനഞ്ച് വര്‍ഷം ഒരുമിച്ച് ജീവിക്കുന്നത് ചെറിയ കാര്യമല്ല, പ്രേമത്തിന് കണ്ണും കാതുമില്ലല്ലോ; എം ജി ശ്രീകുമാർ

വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി രംഗത്തെത്തിയത്. വധുവിന്റെ വരവ് നന്നായിട്ടുണ്ടെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News