‘സ്നേഹം എന്തിനെയും കീഴടക്കും’; 11 വർഷമായി കിടപ്പിലായ വധു വിവാഹദിവസം നടന്ന് വേദിയിലേക്ക്

ഒരു വിവാഹ വേദിയെ ഒന്നടങ്കം കണ്ണുകളിൽ ആശ്ചര്യം നിറച്ചു കൊണ്ട് വധു. ചെൽസി ഹില്ലിൻ എന്ന യുവതിയുടെ വിവാഹ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത്.

also read:അരിക്കൊമ്പൻ ജനവാസ മേഖലയിൽ, വാഴകൃഷി നശിപ്പിച്ചു: തമി‍ഴ്നാട് വനം വകുപ്പ് മല കയറും

2010 -ലെ ഒരു അപകടത്തിൽ ചെൽസിയുടെ അരയ്ക്ക് താഴേയ്ക്ക് തളർന്നുപോവുകയും അവൾ കിടപ്പിലാവുകയുമായിരുന്നു. അപ്പോഴും വിവാഹത്തിന് വേദിയിലേക്ക് നടന്നു പോകുന്നത് അവൾ സ്വപ്നം കണ്ടു. 2021 സെപ്തംബർ 24 അവളുടെ വിവാഹ ദിവസം. വേദിയിലേക്ക് പോകുന്നതിന് തൊട്ടുമുമ്പായി 29 -കാരിയായ ചെൽസി തന്റെ വീൽചെയർ ഉപേക്ഷിച്ചു. പകരം അവൾ ലെഗ് ബ്രേസുകളും വാക്കറും ഉപയോഗിച്ചു. ഹിൽ ഇടനാഴിയിലൂടെ നടക്കുന്നത് കണ്ട് വരനായ ജയ് ഞെട്ടിപ്പോയി, പിന്നെ, ജയ്-യുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അവന്റെ മാത്രമല്ല അവിടെ കൂടി നിന്ന ഓരോരുത്തരുടേയും കണ്ണുകൾ നിറയാൻ തുടങ്ങി. അവരെല്ലാം കണ്ണുകൾ തുടയ്ക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.

also read :വീട് വാടകയ്ക്കെടുത്ത് അനാശാസ്യം നടത്തിയ ആറംഗസംഘം പിടിയിൽ

ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോയ്ക്ക് ’11 വർഷമായി കിടപ്പിലായിരുന്ന വധു വിവാഹദിവസം വേദിയിലേക്ക് നടന്നുവന്ന് വരനെ ആശ്ചര്യപ്പെടുത്തിയപ്പോൾ’ എന്ന് കാപ്ഷൻ നൽകിയിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. മൂന്ന് മില്ല്യണിലധികം പേരാണ് വളരെ പെട്ടെന്ന് വീഡിയോ കണ്ടത്. അനേകം പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ‘സ്നേഹം എന്തിനെയും കീഴടക്കും’ എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ പലരും ഷെയർ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News