ബിഹാറിൽ വീണ്ടും പാലം തകർന്ന് വീണു. ഒരാഴ്ചക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ് സംസ്ഥാനത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. സിവാൻ എന്ന സ്ഥലത്തെ രണ്ടു പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചെറിയ പാലമാണ് തകർന്ന് വീണത്. പാലത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് ഇപ്പോൾ ചർച്ചകൾ ഉടലെടുത്തിട്ടുണ്ട്.
ദരൗണ്ട , മഹാരാജ്ഗഞ്ച് ബ്ലോക്കുകളിലെ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഇപ്പോൾ തകർന്ന പാലം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. വളരെ പഴക്കമുള്ള ഒന്നാണിതെന്നാണ് റിപ്പോർട്ടുകൾ വ്യകതമാക്കുന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.
അതേസമയം, ദിവസങ്ങൾക്ക് മുൻപ് സമാനമായ രീതിയിൽ ഒരു പാലം ബിഹാറിൽ തകർന്നു വീണിരുന്നു. ഉദ്‌ഘാടനം ചെയ്യാനിരിക്കെയാണ് ഈ പാലം തകർന്നു വീണത്. സംഭവത്തെ തുടർന്ന് നിരവധി ആളുകൾ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
VIDEO | Bihar: A bridge between Patedha and Garauli villages of Siwan district collapsed earlier today.
(Full video available on PTI Videos – https://t.co/n147TvqRQz) pic.twitter.com/pfWpHfCN0y
— Press Trust of India (@PTI_News) June 22, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here