‘പാലം കടക്കുവോളം നാരായണ’, ബിഹാറിൽ നാല് വർഷമായി പണിതുകൊണ്ടിരിക്കുന്ന പാലവും ദേ കിടക്കുന്നു താഴെ; രണ്ടാഴ്ചക്കിടെ ഇത് അഞ്ചാമത്തെ സംഭവം

ബിഹാറിൽ വീണ്ടും പാലം തകർന്ന് വീണു. പണി പൂർത്തിയാകാത്ത 75 മീറ്റർ നീളമുള്ള പാലമാണ് തകർന്നു വീണത്. സംസ്ഥാനത്തെ മധുബനി എന്ന ഗ്രാമത്തിലാണ് സംഭവം. ഒൻപത് ദിവസത്തിനിടെ അഞ്ചാമത്തെ പാലമാണ് ബിഹാറിൽ തകർന്നു വീഴുന്നത്. മൂന്ന് കോടി ബഡ്‌ജറ്റിൽ നിർമിക്കുന്ന പാലം നാല് വർഷമായിട്ടും പണി പൂർത്തിയായിട്ടില്ല. 2021 ലാണ് പാലം പണി ആരംഭിച്ചത്.

ALSO READ: പാലിയേക്കര ടോള്‍പ്ലാസയില്‍ നിന്ന് അശ്രദ്ധമായി പിന്നോട്ടെടുത്ത ടോറസ് ലോറി തൊട്ടുപിന്നിലുണ്ടായിരുന്ന കാർ മീറ്ററുകളോളം ഇടിച്ചു നീക്കി; ഒഴിവായത് വൻ ദുരന്തം

നദിയിൽ ജലം ഉയർന്നതോടെ പില്ലറുകൾ ക്ഷയിക്കുകയും തുടർന്ന് പാലം നിലംപതിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ജൂൺ 23 ന് കൃഷൻഗഞ്ചിൽ പണി പൂർത്തിയാകും മുൻപ് പാലം തകർന്നു വീണിരുന്നു. ജൂൺ 22 ന് ഗണ്ടക് കനാലിന് മുകളിൽ നിർമിച്ച പാലവും തകർന്നു വീണിരുന്നു. അരാരിയ എന്ന പ്രദേശത്തും പണിതുകൊണ്ടിരിക്കുന്ന പാലം ജൂൺ 19 നു തകർന്ന് വീണിരുന്നു.

ALSO READ: കോഴിക്കോട് മൂന്നര കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

വലിയ വിമർശനങ്ങളാണ് ബിഹാറിൽ ഈ സംഭവങ്ങളെ തുടർന്ന് സർക്കാരിനെതിരെ ഉയരുന്നത്. കൺസ്ട്രക്ഷനിലെ പ്രശ്‌നങ്ങളാണ് പാലം തകരാൻ കാരണമെന്ന് പറഞ്ഞു സർക്കാർ കയ്യൊഴിയാൻ ശ്രമിച്ചെങ്കിലും ഭരണത്തിലെ പ്രശ്നം തന്നെയാണ് സമൂഹ മാധ്യമങ്ങൾ അടക്കം ഇപ്പോൾ എടുത്തു കാട്ടുന്നത്. വികസന പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന പണം ശരിയായി വിനിയോഗിക്കാൻ കഴിയാത്തതാണ് പ്രശ്നമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here