അഹമ്മദാബാദ് : ഗുജറാത്തിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കൂറ്റൻ പാലത്തിന്റെ മധ്യഭാഗം തകർന്നു വീണു. തപി ജില്ലയിലെ മിന്ദോള നദിക്ക് കുറുകെ പണിഞ്ഞു കൊണ്ടിരുന്ന പാലമാണ് ഉദ്‌ഘാടനത്തിന് തൊട്ടു മുൻപ് തകർന്നത് .തപി ജില്ലയിലെ മെയ്‌പൂർ – ദേഗാമ ഗ്രാമങ്ങളെ ബന്ധിപ്പിച്ചു കൊണ്ടാണ് പാലം നിർമിച്ചിരുന്നത്.ബുധനാഴ്ച രാവിലെ ആറരയോടെയാണ് പാലം തകർന്നത്. ഇത് പതിനഞ്ചോളം ഗ്രാമങ്ങളെ ബാധിക്കുമെന്നാണ് സൂചന.
also read : കേരളത്തിന്റെ കായികക്ഷമത വര്‍ധിപ്പിക്കാന്‍ ക്യൂബ സഹകരിക്കും
ഉദ്‌ഘാടനം കഴിയാത്ത പാലമായിരുന്നതിനാൽ പാലത്തിലൂടെ ഗതാഗതം നടന്നിരുന്നില്ലെന്നും , സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും തപി ജില്ലാ കളക്ടർ വിപിൻ ഗാർഗ് അറിയിച്ചു. പാലത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരുന്ന അസംസ്കൃത വസ്തുക്കളെക്കുറിച്ചടക്കം അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.2021 ലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. നേരത്തെയുണ്ടായിരുന്ന പാലം മഴക്കാലത്ത് മുങ്ങിപ്പോവുന്നതിനെ തുടർന്ന് പഴയ പാലം പൊളിച്ചാണ് പുതിയതിന്റെ പണി ആരംഭിച്ചത്. രണ്ട് കോടിയോളം രൂപയാണ് നിർമ്മാണത്തിനായി ചിലവായതെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ നീരവ് റാത്തോഡ് അറിയിച്ചു .
also read : മണിപ്പൂരില്‍ വനിതാ മന്ത്രിയുടെ വീടിന് തീവെച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here