മണിപ്പൂരില്‍ സ്‌ഫോടനം: പാലം ബോംബ് വെച്ച് തകര്‍ത്തു, വീഡിയോ

മണിപ്പൂര്‍ കാങ്പോക്പി ജില്ലയില്‍ പാലം ബോംബ് വെച്ച് തകര്‍ത്തു. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സംഭവം. പ്രദേശത്തെ ഗതാഗതം തടസപ്പെട്ടു. ഇംഫാലിനെ നാഗാലാന്‍ഡിലെ ഡിമാപൂരുമായി ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ത്തത്. ആളപായമില്ല.

ALSO READ: ഇരട്ട വോട്ട് ആരോപണം; അടൂര്‍ പ്രകാശിന് വീണ്ടും തിരിച്ചടി

കലാപം സാഹചര്യം നിലനില്‍ക്കുന്ന സംസ്ഥാനത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സ്‌ഫോടനം ഉണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ 12.45നാണ് സംഭവം. ഇതോടെ പ്രദേശത്തെ ഗതാഗതം നിലച്ച സാഹചര്യമാണ്. പാലത്തിന്റെ രണ്ടറ്റത്തും സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കുഴികളും വിള്ളലുകളും ഉണ്ടായിട്ടുണ്ട്.

ALSO READ: ആലപ്പുഴ വെണ്മണിയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

സ്‌ഫോടനം മൂലം 150ഓളം ട്രക്കുകള്‍ പാലം കടക്കാനാകാതെ കുടുങ്ങി കിടക്കുകയാണ്. വലിയഭാരം വഹിക്കാത്ത വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെയാണ് പാലം കടക്കാന്‍ അനുതിയുള്ളത്. പടിഞ്ഞാറന്‍ ഇംഫാലിലെ പല വിഭാഗത്തിലുള്ള വോളന്റിയര്‍മാര്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News