ബിരേന്‍ സിങിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ല, രാജി വെക്കണം; ബൃന്ദ കാരാട്ട്

brinda

മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങിന് മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും രാജി വെക്കണമെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കൈരളി ന്യൂസിനോടായിരുന്നു ബൃന്ദ കാരാട്ടിന്റെ പ്രതികരണം.

ALSO READ: സഹോദരനെ കൊലപ്പെടുത്തി പതിനാലുവയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് വധശിക്ഷ

കലാപം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി എന്താണ് ചെയ്തത് എന്നും ബൃന്ദ കാരാട്ട് ചോദിച്ചു. പ്രധാനമന്ത്രിയും ബിജെപിയും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നു. വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്നും ബിജെപി നിലനില്‍ക്കുന്നത് തന്നെ അത്തരം രാഷ്ട്രീയത്തിലാണെന്നും ബൃന്ദ കാരാട്ട് തുറന്നടിച്ചു.

ALSO READ: മണിപ്പൂരിലെ കലാപത്തിന് പൊലീസിന്റെ ഒത്താശ, ഇളയ മകനെ കൊന്നു, മകളെ നഗ്നയാക്കി, ആ ഗ്രാമത്തിലേക്ക് ഞാനില്ല: അതിജീവിതയുടെ അമ്മ പറയുന്നു

മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ബൃന്ദ കാരാട്ട് പ്രതികരിച്ചത്. മണിപ്പൂരില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്നത് ക്രൂരമായ അക്രമമാണ്. സ്ത്രീകളെ അക്രമികള്‍ വേട്ടയാടുമ്പോൾ പ്രധാനമന്ത്രി ഇപ്പോഴും മൗനത്തിലാണ്. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും നൂറുകണക്കിന് സംഭവങ്ങള്‍ ഇത്തരത്തിൽ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറയുന്നുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

ALSO READ: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി സത്യപ്രതിജ്ഞ ചെയ്തു

അതേസമയം, മണിപ്പൂരില്‍ കുക്കി യുവതികളെ നഗ്നരാക്കി നടത്തിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഇതോടെ കേസില്‍ ആകെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം അഞ്ചായി. നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ട നാല് പ്രതികളെ നിലവില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. 11 ദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. സംഭവുമായി ബന്ധപ്പെട്ട് പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ബാക്കിയുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News