കക്ഷത്തിലെ കറുപ്പ് കോൺഫിഡൻസിനെ ബാധിക്കുന്നുണ്ടോ? എങ്കിൽ വീട്ടിലുണ്ട് പരിഹാരം

കക്ഷത്തിലെ കറുപ്പ് പെൺകുട്ടികൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. കക്ഷത്തിലെ കറുപ്പ് കാരണം ഇഷ്ടപ്പെട്ട വസ്ത്രം പോലും ധരിക്കാൻ കഴിയാത്ത അവസ്ഥയാണ്. കറുപ്പ് നിറം ഉണ്ടാവാനുള്ള കാരണങ്ങൾ ഹോർമോൺ വ്യതിയാനവും ചര്‍മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ്. എന്നാൽ അതിനുള്ള പരിഹാരം വീട്ടിൽ തന്നെ ഉണ്ട്. തേങ്ങാവെള്ളം ഒരു പ്രധാന പരിഹാരമാണ്.

കക്ഷം കറുക്കാനുള്ള കാരണങ്ങൾ:

അമിതവണ്ണം, ടൈപ്പ് 2 പ്രമേഹം എന്നിവ ഉള്ളവരിൽ കൂടുതലായും കക്ഷത്തിൽ കറുപ്പ് ഉണ്ടാകാറുണ്ട്. അമിതമായി പെര്‍ഫ്യൂം ഉപയോഗിക്കുന്നതും ലോഷനുകള്‍ പുരട്ടുന്നതും ഉരച്ച് കുളിക്കുന്നതും ചര്‍മ്മത്തിലെ നിറം മങ്ങുന്നതിന് കാരണമാകുന്നു. വസ്ത്രങ്ങളും അതിനൊരു കാരണമാണ്. ഇറുകിയ വസ്ത്രങ്ങളിടുമ്പോൾ കക്ഷത്തിലെ തൊലിയുമായി തുണി ഉരയുമ്പോൾ കറുപ്പ് രൂപപ്പെടുന്നു. ചിലപ്പോൾ അനുഭവപ്പെടുന്ന നേരിയ ചൊറിച്ചിൽ യഥാർഥത്തിൽ കക്ഷത്തിലെ കറുപ്പിന് കാരണമാകും.

Also read:നഖം പെട്ടന്ന് പൊട്ടുന്നുണ്ടോ? എങ്കിൽ ഇനി വിഷമിക്കേണ്ട, വീട്ടിൽ തന്നെയുണ്ട് പരിഹാരം

കക്ഷത്തിലെ കറുപ്പ് മാറാൻ മാസ്ക് ഉണ്ടാക്കുന്ന വിധം:

3 ടീസ്പൂണ്‍ തേങ്ങാവെള്ളം, 1 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, 1 ടീസ്പൂണ്‍ മഞ്ഞള്‍, 1 ടീസ്പൂണ്‍- കടലമാവ് എന്നിവ നല്ലപോലെ മിക്‌സ് ചെയ്‌തെടുക്കുക. നല്ലപോലെ ക്രീം പരുവത്തിലാക്കി കക്ഷത്തില്‍ നല്ല കട്ടിയില്‍ പുരട്ടുക. 10 മിനിറ്റ് വെച്ചതിനുശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ഇത്തരത്തില്‍ എല്ലാ ദിവസവും ചെയ്യുന്നത് കക്ഷത്തിലെ കറുപ്പുനിറം കുറയ്ക്കാന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News