ബ്രിജ് ഭൂഷന്റെ സ്ഥിരം ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ആറ് ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമ കേസിൽ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷന്റെ സ്ഥിരം ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ദില്ലി റോസ് അവന്യൂ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.

ALSO READ: ലൈംഗികാതിക്രമങ്ങളുടെ ചിത്രങ്ങൾ ഹൃദയഭേദകം, മൗനം മനുഷ്യത്വമില്ലായ്മയുടെ പ്രതിബിംബമാകുന്നു; മണിപ്പൂർ ലൈംഗികാതിക്രമത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച് ദേശീയ നേതാക്കൾ

കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ബ്രിജ്ഭൂഷണും മുൻ അസിസ്റ്റൻ്റ് സെക്രട്ടറി വിനോദ് തോമറിനും കോടതി ഇന്ന് വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ബ്രിജ് ഭൂഷണെതിരെ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം നാല് വകുപ്പുകളാണ് ചുമത്തിയിട്ടുണ്ട്. ബ്രിജ് ഭൂഷൺ ഗുസ്തി താരങ്ങളെ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്നും ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും കുറ്റപത്രത്തിൽ പറയുന്നു.

ALSO READ: സംസ്കാരച്ചടങ്ങുകൾക്ക് രാഹുൽ ഗാന്ധിയും സ്റ്റാലിനുമെത്തും, കേരള, ഗോവ, പശ്ചിമബംഗാൾ ഗവർണർമാരുമെത്തും

അതേസമയം, ബ്രിജ് ഭൂഷണ് വേണ്ടി വാദിക്കുന്ന അഭിഭാഷകനായ രാജീവ് മോഹനെതിരെയും രൂക്ഷവിമർശനമാണ് സാമൂഹികമാധ്യമങ്ങളിൽ നടക്കുന്നത്. രാജ്യത്തെ നടുക്കിയ നിർഭയ കേസിൽ ദില്ലി പൊലീസിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകനായിരുന്നു രാജീവ് മോഹൻ. രാജീവ് മോഹന്റെ വാദങ്ങൾ കേട്ട കോടതി പ്രതികൾക്ക് വധശിക്ഷ വിധിച്ചിരുന്നു. അന്ന് ഇരയ്ക്ക് വേണ്ടി സമർത്ഥമായി വാദിക്കുകയും ഇന്ന് വേട്ടക്കാരന് വേണ്ടി ഹാജരാകുകയുമാണ് അഭിഭാഷകൻ ചെയ്യുന്നതെന്ന വിമർശനം ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News