ബ്രിജ് ഭൂഷന്റെ മൊഴി രേഖപ്പെടുത്തി, ആരോപണങ്ങൾ നിഷേധിച്ചതായി സൂചന

ദില്ലി പൊലീസ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷന്റെയും ഡബ്ല്യൂഎഫ്ഐ അസിസ്റ്റൻറ് സെക്രട്ടറി വിനോദ് തോമറിന്റെയും മൊഴി രേഖപ്പെടുത്തി. ചില രേഖകളും പൊലീസ് ആവശ്യപ്പെട്ടതായും താരങ്ങളുടെ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ബ്രിജ് ഭൂഷൻ നിഷേധിച്ചതായുമാണ് സൂചന. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് നാൾ ഇതുവരെ ആയിട്ടും ദില്ലി പൊലീസ് ബ്രിജ് ഭൂഷനെതിരെ തുടർ നടപടി സ്വീകരിച്ചിട്ടില്ല.

ബ്രിജ് ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ സമരം 20-ാം ദിവസത്തിലേക്ക് കടക്കുകയാണ്.
ഗുസ്തി താരങ്ങൾ കോടതിയെ സമീപിച്ച ഘട്ടത്തിൽ ബ്രിജ് ഭൂഷനെതിരായ കേസിൽ ഉടൻ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ ദില്ലി പൊലീസിനോട് കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദില്ലി പൊലീസ് റോസ് അവന്യൂ കോടതിയിൽ തൽസ്ഥിതി റിപ്പോർട്ട് നൽകിയത്. കേസിന്റെ തുടർ നടപടിക്കായി പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതായി ദില്ലി പൊലീസ് കോടതിയെ അറിയിച്ചു.

ഗുസ്തി താരങ്ങളുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും. അതേസമയം, താരങ്ങൾക്ക് പിന്തുണയറിച്ച് എത്തിയ കർഷക സംഘടനകൾ ഈ മാസം 21 വരെയാണ് ദില്ലി പൊലീസിന് സമയം അനുവദിച്ച് നൽകിയിരിക്കുന്നത്. ബ്രിജ് ഭൂഷനെതിരെ നടപടി എടുത്തില്ലെങ്കിൽ ദില്ലി സ്തംഭിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News