സാക്ഷി മാലിക്കിന്റെ വിവാഹ ചടങ്ങിൽ ബ്രിജ് ഭൂഷൺ പങ്കെടുത്ത ചിത്രം ചർച്ചയാകുന്നു

റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ തലവൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ പ്രതിഷേധിക്കുന്നതിനിടെ, സാക്ഷി മാലിക്കിന്റെ വിവാഹ ചടങ്ങിൽ ബ്രിജ് ഭൂഷൺ പങ്കെടുത്ത പഴയ ഫോട്ടോ വൈറലാകുന്നു.2017ലായിരുന്നു സാക്ഷി മാലിക്കിന്റെ വിവാഹം നടന്നത്. വൈറലായ ചിത്രത്തിൽ സാക്ഷി മാലിക്കിനെ ബ്രിജ് ഭൂഷൺ സിങ്ങിനൊപ്പം കാണാം.

2015-16കാലയളവിലാണ് തന്നെ ഭൂഷൺ ഉപദ്രവിച്ചതെന്ന് സാക്ഷി മാലിക്ക് പുറത്തുവിട്ടിരുന്നു.
എന്നാൽ 2017ൽ ഭൂഷൺ സാക്ഷി മാലികിന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന ഫോട്ടോ ചൂണ്ടിക്കാട്ടി വിമർശിക്കുന്ന ട്വീറ്റാണ് ഗായിക ചിന്മയി ശ്രീപാദ പങ്കുവെച്ചിരിക്കുന്നത്. സ്ത്രീകൾക്ക് സ്വന്തം കുടുംബത്തിൽ നിന്ന് തന്നെ പീഡനം അനുഭവിക്കേണ്ടി വരുന്നുണ്ടെന്നാണ് ശ്രീപാദ തന്റെ ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്നത്. പീഡകൻ അധികാര സ്ഥാനത്താണെങ്കിൽ ഒരു സ്ത്രീക്ക് വേറെ വഴിയില്ലെന്നും ചിന്മയി ശ്രീപാദ തന്റെ ട്വീറ്റർ പോസ്റ്റിൽ പറയുന്നു.

എന്നാൽ നീതിലഭിക്കുംവരെ പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ച് ഗുസ്തി താരങ്ങള്‍ സമരം ശക്തമാക്കിയിട്ടുണ്ട്.
തങ്ങളുടെ സമരം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചല്ലെന്ന് താരങ്ങൾ ഇതിനോടകം വ്യക്തമാക്കി. നീതി കിട്ടുന്നത് വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ല. സമരമുഖത്തുള്ളവർ സംസാരിക്കുന്നത് ഹൃദയത്തിൽ നിന്നാണെന്നും ജന്തർമന്തറിൽ സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾ പറഞ്ഞു. ബ്രിജ് ഭൂഷണെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഏഴ് പരാതിക്കാർക്ക് ദില്ലി പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്നാണ് ദില്ലി പൊലീസ് സംരക്ഷണം നീട്ടിയത്. ബിജെപി എംപി കൂടിയായ ഡബ്ല്യുഎഫ്‌ഐ മേധാവിക്കെതിരെ എഫ്‌ഐആറുകൾ രജിസ്‌റ്റർ ചെയ്‌ത്‌ രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ സംഭവവികാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News