‘എവിടെ പോയാലും നാശമുണ്ടാക്കും’; വിനേഷ് ഫോ​ഗട്ടിനെ അധിക്ഷേപിച്ച് ബ്രിജ് ഭൂഷൺ

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിജയത്തില്‍ പ്രതികരിച്ച് ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി മുന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. തന്റെ പേര് പറഞ്ഞാണ് വിനേഷ് ഫോഗട്ട് വിജയിച്ചതെന്നും അതിനര്‍ഥം താന്‍ വലിയ മനുഷ്യനാണെന്നുമായിരുന്നു ബ്രിജ് ഭൂഷന്റെ പ്രതികരണം.

Also read:കേക്ക് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; 5 വയസുകാരൻ മരിച്ചു; കുടുംബം ആശുപത്രിയിൽ; സംഭവം ബെഗളൂരുവിൽ

ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ ബിജെപിയുടെ യോഗേഷ് കുമാറിനെ 6,015 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഫോഗട്ട് പരാജയപ്പെടുത്തിയത്. 65,080 വോട്ടുകള്‍ വിനേഷ് നേടിയപ്പോള്‍ 59,065 വോട്ടുകളാണ് യോഗേഷ് കുമാര്‍ നേടിയത്.

Also read:ക്ഷയരോഗിയുടെ കഫം ഡോക്ടർക്ക് ഭക്ഷണത്തിൽ കലർത്തിനൽകാൻ ശ്രമം; ആശുപത്രിയിലെ രണ്ട് ജീവനക്കാര്‍ക്കെതിരെ കേസ്, സംഭവം ഉത്തർപ്രദേശിൽ

‘എന്റെ പേര് ഉപയോഗിച്ചാണ് വിനേഷ് വിജയിച്ചതെങ്കില്‍ അതിനര്‍ത്ഥം ഞാനൊരു വലിയ മനുഷ്യനാണെന്നാണ്. എന്റെ പേരിന്റെ ശക്തികൊണ്ട് വിനേഷ് മുന്നേറി. ‘വിനേഷ് ഫോഗട്ട് എവിടെ പോയാലും നാശം പിന്തുടരുന്നു, ഭാവിയിലും അത് സംഭവിക്കും. അവര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിരിക്കാം, പക്ഷേ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നശിച്ചു, ഗുസ്തി താരങ്ങള്‍ ഹരിയാനയ്ക്ക് നായകന്മാരല്ലെന്നും വില്ലന്മാരാണെന്നും.’ ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News