പ്രിയങ്കഗാന്ധിയെ വെല്ലുവിളിച്ച് ലൈംഗികാരോപണം നേരിടുന്ന ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ തലവനുമായ ബ്രിജ് ഭൂഷണ്‍. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ധൈര്യം കാണിക്കണമെന്നാണ് ബ്രിജ് ഭൂഷന്റെ വെല്ലുവിളി. ജയം എപ്പോഴും സത്യത്തിനാണെന്നും ട്വിറ്ററിലെ കളി അവസാനിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകണമെന്നും ബ്രിജ് ഭൂഷണ്‍ ആവശ്യപ്പെട്ടു.
also read; പൂർണമായും പരാലിസിസ് അവസ്ഥയിൽ;മെഡിക്കൽ സയൻസിൽ ഇല്ലാത്ത അത്ഭുതം നടന്നു; നടൻ ബാല
ലൈംഗികാരോപണം നേരിടുന്ന ബ്രിജ് ഭൂഷനെ ഡബ്ല്യുഎഫ്ഐ മേധാവി സ്ഥാനത്ത് നിന്ന് ഉടന്‍ പുറത്താക്കണമെന്നും അറസ്റ്റിന് പുറമെ കാര്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു.ഇതിനു മറുപടിയായാണ് ബ്രിജ് ഭൂഷന്റെ വെല്ലുവിളി.
എന്നാൽ പ്രിയങ്ക ഗാന്ധിയുടെ ട്വീറ്റ് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢാലോചനയാണ് എന്നാണ് ബ്രിജ് ഭൂഷന്റെ ആരോപണം. പ്രിയങ്ക ഗാന്ധിയും ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയും തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും പോലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമം ആരെയും കുറ്റവാളിയായി കണക്കാക്കുന്നില്ലെന്നും ബ്രിജ് ഭൂഷൺ പറയുന്നത്. പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനും കോടതികളില്‍ വിശ്വാസമില്ലെന്ന് തോന്നുന്നു, അതിനാലാണ് എല്ലാ കേസിലും മാധ്യമ വിചാരണ വേണമെന്ന് അവര്‍ ആഗ്രഹിക്കുന്നതെന്നുമാണ് ബ്രിജ് ഭൂഷൺ പ്രിയങ്കക്കെതിരെ ആരോപിക്കുന്നത്.
also read; ചരിത്രം കുറിക്കാൻ ചന്ദ്രയാൻ 3 ; വിക്ഷേപണം പൂർത്തിയായി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here