ആരോപണം സത്യമാണെന്ന് തെളിയും, രാജിവെക്കില്ല; ബ്രിജ് ഭൂഷൺ

ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ താൻ രാജിവെക്കില്ലെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ. തന്റെ കാലാവധി തീരാറായെന്നും അതുകൊണ്ടാണ് രാജിവെക്കാത്തതെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു.

അധ്യക്ഷൻ എന്ന നിലയിൽ തന്റെ കാലാവധി തീരാറായി. വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്നും അല്ലാതെ രാജി വെക്കില്ലെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. തന്റെ രാജി ഗുസ്തി താരങ്ങളുടെ ആരോപണങ്ങളെ ശരിവെയ്ക്കുമെന്നും അതുകൊണ്ടുകൂടിയാണ് രാജിയില്ല എന്ന നിലപാടിൽ എത്തിയതെന്നും ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു. കേസെടുത്തതിന് പിന്നാലെയും താൻ നിരപരാധിയാണ് എന്ന സ്ഥിരം വാദമാണ് ബ്രിജ് ഭൂഷൺ ഉന്നയിക്കുന്നത്.

സുപ്രീംകോടതി നിർദ്ദേശപ്രകാരം ദില്ലി പൊലീസ് കേസ് എടുത്തതിന് പിന്നാലെയായിരുന്നു ബ്രിജ് ഭൂഷൺ താൻ രാജിവെക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്. താൻ കുറ്റവാളിയല്ല എന്ന സ്ഥിരം ആരോപണമാണ് ബ്രിജ് ഭൂഷൺ ഇപ്പോഴും ഉന്നയിക്കുന്നത്. ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ ആരോപണങ്ങള്‍ ഉന്നയിച്ച് മുന്‍നിര വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നതിനിടെയാണ് ദില്ലി പൊലീസ് എഫ്ഐആറിനെ കുറിച്ച് സുപ്രീം കോടതിയെ അറിയിച്ചത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതിന് മുമ്പ് ആരോപണങ്ങളില്‍ പ്രാഥമിക അന്വേഷണം ആവശ്യമാണെന്നാണ് ദില്ലി പൊലീസ് ഏപ്രില്‍ 26ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News