ഇന്ത്യൻ വനിതാ ഗുസ്തി താരങ്ങൾ നൽകിയ ലൈംഗികാതിക്രമക്കേസിൽ മുൻ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംഎൽഎയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു .ദില്ലി റോസ് അവന്യൂ കോടതിയാണ് സ്ഥിര ജാമ്യം അനുവദിച്ചത്. ഈ കാലയളവിൽ അനുവാദം കൂടാതെ രാജ്യം വിട്ടു പോകരുതെന്ന് ബ്രിജ് ഭുഷനോട് കോടതി നിർദേശിച്ചു. അന്വേഷണത്തോട് പൂർണ്ണമായും സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ കോടതി ജൂലൈ 28 ന് വീണ്ടും വാദം കേൾക്കും.
also read :മണിപ്പൂരിലെ സംഘർഷഭൂമിയിൽ നിന്നെത്തിയ ജേ ജെം ഇനി കേരളത്തിന്റെ വളർത്തുമകൾ; തുടർപഠനത്തിന് പിന്തുണ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി
ജൂലൈ 18 ന് കേസിൽ വാദം കേട്ട കോടതി ബ്രിജ് ഭൂഷണ് രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയും , വാദം കേൾക്കാനായി വ്യാഴാഴ്ചത്തേക്ക് മാറ്റി വയ്ക്കുകയുമായിരുന്നു.ജാമ്യത്തുകയായി 25 ,000 രൂപ കെട്ടിവയ്ക്കാനും കോടതി നിർദേശിച്ചിരുന്നു .
also read:”ഇന്ത്യക്കാർ ഇനി പാസ്‌വേഡ് ഷെയർ ചെയ്യേണ്ടാ “; തീരുമാനവുമായി നെറ്റ്ഫ്ലിക്സ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here