‘പ്രതിഷേധക്കാര്‍ക്ക് പണം ലഭിക്കുന്നുണ്ട്, പാര്‍ട്ടി പറഞ്ഞാല്‍ രാജിവെയ്ക്കും’: ബ്രിജ് ഭൂഷണ്‍

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. കായികതാരങ്ങള്‍ക്ക് എവിടെ നിന്നോ പണം ലഭിക്കുന്നുണ്ടെന്നും അവര്‍ ഉന്നംവെയ്ക്കുന്നത് ബിജെപിയെ ആണെന്നും ബ്രിജ് ഭൂഷണ്‍ ആരോപിച്ചു. എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബ്രിജ് ഭൂഷണിന്റെ പ്രതികരണം.

വിവിധ സംഘടനകളില്‍ അംഗത്വമുള്ളവരാണ് പ്രതിഷേധക്കാരെന്നും അവരുടെ ലക്ഷ്യം താനല്ലെന്നും ബ്രിജ് ഭൂഷണ്‍ പറയുന്നു. ബിജെപിയെയാണ് അവര്‍ ഉന്നംവെയ്ക്കുന്നത്. ഷഹീന്‍ബാഗിലെ പോലെ പ്രതിഷേധം വ്യാപിക്കുകയാണെന്നും യുപിയെയും ഹരിയാനയെയും വിഭജിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

തൂക്കിലേറ്റപ്പെടാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പുകളും ക്യാമ്പുകളും ഉള്‍പ്പെടെയുള്ള ഗുസ്തി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കരുത്. കേഡറ്റിനും ജൂനിയര്‍ ഗുസ്തിക്കാര്‍ക്കും ഇത് ദോഷകരമായി ബാധിക്കും. കുട്ടികളുടെ ഭാവിവച്ച് കളിക്കരുതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News