ബിജെപി എംപി ബ്രിജ് ഭൂഷണിനെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു

ബിജെപി എംപിയും റെസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തുടരുന്നു. ആരോപണങ്ങളില്‍ നടപടി എടുക്കാതെ രാപ്പകല്‍ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഗുസ്തി താരങ്ങള്‍ വ്യക്തമാക്കി.

പണവും അധികാരവും ഉപയോഗിച്ച് ലൈംഗിക പരാതി നല്‍കിയവരുടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതായി താരങ്ങള്‍ ആരോപിച്ചു. ഇതിനായി പരാതിക്കാരുടെ വിവരങ്ങള്‍ ദില്ലി പൊലീസ് ചോര്‍ത്തി നല്‍കി എന്നും താരങ്ങള്‍ ചൂണ്ിടക്കാണിച്ചു.

താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കൂടുതല്‍ നേതാക്കള്‍ ഇന്ന് സമരവേദിയില്‍ എത്തിയേക്കും. ബ്രിജ് ഭൂഷണിനെതിരെയുള്ള ലൈംഗിക ആരോപണങ്ങളില്‍ നടപടി ആവശ്യപ്പെട്ട് ഇടത് സംഘടനകള്‍ നാളെ രാജവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.

അതേസമയം ബ്രിജ് ഭൂഷണില്‍ നിന്ന് ലൈംഗികാതിക്രമങ്ങള്‍ നേരിട്ടെന്ന വനിതാ ഗുസ്തിതാരങ്ങളുടെ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുള്ളതെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന ഗുസ്തിതാരങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ നേരിട്ടെന്ന ഗുരുതര ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. ഈ വിഷയം കോടതി പരിശോധിക്കേണ്ടതുണ്ട്– ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് പറഞ്ഞു. വനിതാതാരങ്ങള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News