ബ്രിജ് ഭൂഷണിന് പിന്തുണയുമായി അയോധ്യയിലെ സന്യാസിമാർ നടത്താനിരുന്ന റാലി മാറ്റി വച്ചു

ബ്രിജ് ഭൂഷണ്‍ ശരൺ സിങ്ങിന് പിന്തുണയുമായി അയോധ്യയിലെ സന്യാസിമാർ നടത്താനിരുന്ന റാലി മാറ്റി വച്ചു. ഖാപ് പഞ്ചായത്തുകൾ താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപി സമ്മർദ്ദത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് റാലി മാറ്റി വയ്ക്കുന്നതായി ബ്രിജ് ഭൂഷൺ പ്രഖ്യാപിച്ചത്.

ബ്രിജ് ഭൂഷണെ ജൂൺ ഒൻപതിനകം അറസ്റ്റ് ചെയ്തില്ലെങ്കിൽ താരങ്ങൾ വീണ്ടും ജന്തർ മന്തറിലെത്തും; കേന്ദ്രത്തിന് കർഷകരുടെ അന്ത്യശാസനം

പോക്സോ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിന്മേലാണ് ഒരു കൂട്ടം സന്യാസിമാർ ബ്രിജ് ഭൂഷണിന് വേണ്ടി ജൻ ചേതന റാലി പ്രഖ്യാപിച്ചത്. സന്യാസിമാരുടെ അനുഗ്രഹത്തോടെ തിങ്കളാഴ്ച റാലിയെ അഭിസംബോധന ചെയ്യുമെന്ന് ബ്രിജ് ഭൂഷൺ നേരത്തെ അറിയിച്ചിരുന്നു.

ലൈംഗിക പീഡന പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് റാലി നടത്താനുള്ള തീരുമാനം മാറ്റിയത്.  എങ്കിലും എന്തുകൊണ്ടാണ് റാലി മാറ്റിയതെന്ന് വ്യക്തമായ ഒരു കാരണം അറിയിച്ചിട്ടില്ല.

ബ്രിജ് ഭൂഷൺ പ്രധാനമന്ത്രിയുടെ സുരക്ഷാ കവചത്തിലാണ് കഴിയുന്നത്; രാഹുൽഗാന്ധി

പീഡന ശ്രമം ഉൾപ്പെടെ നിരവധി പരാതികൾ ഉൾപ്പെടുത്തിയാണ് ബ്രിജ് ഭൂഷണിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-ആം വകുപ്പിലെ വിവിധ ഉപവകുപ്പുകൾ പ്രകാരമാണ് ദില്ലി കൊണാട്ട്‌പ്ലേസ് പൊലീസ് എഫ്‌ഐആർ ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, പീഡനശ്രമം തുടങ്ങിയ കേസുകളാണ് ബ്രിജ് ഭൂഷണെതിരെ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration