ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി എത്തിയ കർഷകനേതാക്കളോട് അഭ്യർത്ഥനയുമായി ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ. മണ്ടത്തരം കാണിക്കരുതെന്നും അന്വേഷണം പൂർത്തിയാകാനായി കാത്തുനിൽകണമെന്നുമാണ് ബ്രിജ് ഭൂഷൺ അഭ്യർത്ഥിക്കുന്നത്.
സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബ്രിജ് ഭൂഷൺ അഭ്യർത്ഥിക്കുന്നത്. വീഡിയോയിൽ കർഷകനേതാക്കളെ ഉടനീളം കളിയാക്കുന്ന സ്വരത്തിൽ സംസാരിക്കുന്ന ബ്രിജ് ഭൂഷൺ നിങ്ങൾ ഡൽഹിക്ക് എപ്പോൾ വേണമെങ്കിലും വന്നോളൂയെന്നും എന്ത് വേണമെങ്കിലും ചെയ്തോളൂ എന്നും പറയുന്നുണ്ട്. ഇത് കൂടാതെ, തന്റെ ഭാഗത്തെ ന്യായീകരിക്കുകയും ചെയ്യുകയാണ് ബ്രിജ് ഭൂഷൺ. ഗുസ്തി താരങ്ങളുടെ തെരഞ്ഞെടുപ്പിൽ താൻ കൊണ്ടുവന്ന പരിഷ്‌കാരങ്ങൾ ചില താരങ്ങൾക്ക് പിടിച്ചില്ല എന്ന് ബ്രിജ് ഭൂഷൺ ആരോപിക്കുന്നു. അന്വേഷണം പൂർത്തിയായി താൻ തെറ്റുകാരനാണെന്ന് കണ്ടെത്തിയാൽ ചെരുപ്പ് കൊണ്ട് തന്നെ അടിക്കാനും ബ്രിജ് ഭൂഷൺ പറയുന്നുണ്ട്.
ഞായറാഴ്ചയാണ് ബ്രിജ്ഭൂഷണെതിരെയുള്ള സമരത്തില്‍ ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി കര്‍ഷകരെത്തിയത്. നൂറ് കണക്കിന് സ്ത്രീകളുള്‍പ്പെടെയുള്ള കര്‍ഷകര്‍ ജന്തര്‍ മന്തറില്‍ നിലയുറപ്പിച്ചു. താരങ്ങൾക് നീതി ലഭിച്ചേ പറ്റുവെന്നും നീതിക്കായി തെരുവിൽ സമരം ചെയ്യന്ന പെൺകുട്ടികൾ ഹരിയാനയുടേത് മാത്രമല്ല രാജ്യത്തിന്റേത് കൂടിയാണെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടികായത് പറഞ്ഞു.
ജന്തർമന്തറിൽ ഗുസ്തി താരങ്ങൾ കഴിഞ്ഞ ദിവസം മെഴുകുതിരി കത്തിച്ചും പ്രതിഷേധിച്ചു. സമരത്തെ പിന്തുണച്ച് എത്തിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. മെയ് 21 വരെ സമരം തുടരുമെന്നും അതിനുള്ളിൽ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ കടുത്ത സമരമുറകളിലേക്ക് കടക്കുമെന്നും ഗുസ്തി തരാം വിനേഷ് ഫോഗട്ട് പറഞ്ഞു.
ഗുസ്തി താരങ്ങളുടെ സമരത്തെ രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും വേണ്ടിയുള്ള പോരാട്ടമെന്നാണ് വിനേഷ് ഫോഗട്ട് വിശേഷിപ്പിച്ചത്. ദില്ലിയിലെ കനത്ത ചൂടിലും പിന്തുണയ്ക്കാനെത്തിയവർക്ക് നന്ദി പറഞ്ഞ ഫോഗട്ട് മെയ് 21 വരെ സമരം തുടരുമെന്നും ബ്രിജ് ഭൂഷണെ അതിനകം അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ കടുത്ത സമരമുറകളിലേക്ക് കടക്കുമെന്നും ദില്ലി വളഞ്ഞ് വൻ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഫോഗട്ട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here