‘പൊലീസ് ചാേദ്യം ചെയ്യാനായി WFI ഓഫീസിൽ കൊണ്ടുപോയപ്പോൾ ബ്രിജ് ഭൂഷൺ അവിടെയുണ്ടായിരുന്നു’; ആശങ്കയറിയിച്ച് പരാതിക്കാരി

ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരായ പീഡന പരാതിയിൽ ദില്ലി പൊലീസിന്റെ നടപടികൾ ആശങ്കയുണ്ടാക്കിയെന്ന് വനിത ഗുസ്തി താരം. ഇന്നലെ അന്വേഷണത്തിന്റെ ഭാഗമായി താരത്തെ WFI ഓഫീസിൽ കൊണ്ടുപോയപ്പോൾ ബ്രിജ് ഭൂഷൺ വസതിയിലുണ്ടായിരുന്നുവെന്ന് താരം വ്യക്തമാക്കി.

‘ഗുസ്തി ഫെഡറേഷൻ ഓഫീസും ബ്രിജ് ഭൂഷന്റെ വീടും സ്ഥിതിചെയ്യുന്നത് ഒരേ കോംപൗണ്ടിലെ രണ്ട് കെട്ടിടങ്ങളിലാണ്, പൊലീസിനോട് ചോദിച്ചപ്പോൾ ആരുമില്ലെന്നാണ് പറഞ്ഞത്… 2019ൽ ഇതേ ഓഫീസിൽവച്ച് ബ്രിജ് ഭൂഷൺ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഈ താരത്തിന്റെ പരാതി… ബ്രിജ് ഭൂഷണിന്റെ സാന്നിധ്യത്തിൽ
അന്ന് നടന്ന കാര്യങ്ങൾ പൊലീസിനോട് വിവരിക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും കാര്യങ്ങൾ പൊലീസിനോട് പറയുമ്പോൾ ഭയപ്പെട്ടെന്നും പരാതിക്കാരി വിശദമാക്കുന്നു.

എന്നാൽ പരാതി നൽകിയ മറ്റ് 6 ​ഗുസ്തി താരങ്ങളും പരാതിയിൽ ഉറച്ച് നിൽക്കുകയാണ്. അന്താരാഷ്ട്ര റഫറിയടക്കം എഫ്ഐആറിൽ ഉന്നയിച്ച ആരോപണങ്ങൾക്ക് താൻ സാക്ഷിയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വെളിപ്പെടുത്തലിന് പിന്നാലെ ദില്ലിയിലെത്തിയ ബ്രിജ് ഭൂഷൺ കോടതിയിൽനിന്നും അനുകൂല നടപടിയുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ്.ഞായറാഴ്ച യുപിയിലെ ഗോണ്ടയിൽ മോദി സർക്കാറിന്‍റെ ഒൻപതാം ഭരണ വാർഷിക പരിപാടിയിലും ബ്രിജ് ഭൂഷൺ പങ്കെടുക്കുന്നുണ്ട്. നേരത്തെ ബ്രിജ് ഭൂഷൺ നടത്താനിരുന്ന റാലി ബിജെപി നേതൃത്വം വിലക്കിയിരുന്നു.

Also Read: അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News