ഹരിയാന വര്‍ഗീയ കലാപം: നിര്‍ത്തിവെച്ച ബ്രിജ്മണ്ഡല്‍ ജലാഭിഷേക് യാത്ര പുനരാരംഭിക്കാന്‍ സംഘപരിവാര്‍ നീക്കം

ഹരിയാനയില്‍ വര്‍ഗീയ കപാലത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സംഘപരിവാര്‍ സംഘടനകളുടെ ബ്രിജ്മണ്ഡല്‍ ജലാഭിഷേക് യാത്ര പുനരാരംഭിക്കാന്‍ നീക്കം. ഹിന്ദുസംഘടനകളുടെ മഹാ പഞ്ചായത്ത് ചേര്‍ന്നാണ് തീരുമാനമെടുത്തത്. അതേസമയം നൂഹില്‍ ഏര്‍പ്പെടുത്തിയിരുന്നു ഇന്റര്‍നെറ്റ് വിലക്ക് നീക്കി.

ജൂലായ് 31ന് ഗുഡ്ഗാവില്‍ നിന്നാരംഭിച്ച ബ്രിജ്മണ്ഡല്‍ ജലാഭിഷേക് യാത്രയാണ് നൂഹ് ജില്ലയില്‍ പ്രവേശിച്ചതോടെ വര്‍ഗീയ കലാപമായി മാറിയത്. ഘോഷയാത്രയുടെ മറവില്‍ മുസ്ലീം വിഭാഗത്തിന് നേരെ സംഘപരിവാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ പൊലീസ് ജലാഭിഷേക് യാത്രയ്ക്ക് തുടര്‍ അനുമതി നിഷേധിച്ചു. ഈ പശ്ചാത്തലത്തിലാണ് ഹിന്ദുസംഘടനകള്‍ മഹാപഞ്ചായത്ത് ചേര്‍ന്ന് ബ്രിജ്മണ്ഡല്‍ ഘോഷയാത്ര പുനരാരംഭിക്കാന്‍ തീരുമാനമെടുത്തത്. നൂഹിന്റെ സമീപ ജില്ലയായ പല്‍വലിലെ പോണ്‍ട്രി ഗ്രാമത്തില്‍ ചേര്‍ന്ന മഹാപഞ്ചായത്തില്‍ 28 മുതല്‍ ബ്രിജ്മണ്ഡല്‍ യാത്ര തുടങ്ങുമെന്നാണ് പ്രഖ്യാപനം.

യോഗത്തില്‍ ഗോ രക്ഷക് ദളിന്‍റെ നേതാവ് ആചാര്യ അസദ് ശാസ്ത്രി ആയുധമെടുക്കാന്‍ ആഹ്വാനം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. അക്രമസംഭവങ്ങളില്‍ എന്‍ഐഎ അന്വേഷണം നടത്തണമെന്നും നൂഹ് പശു കശാപ്പ് രഹിത ജില്ലയായി പ്രഖ്യാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നേരത്തേ ഗുരുഗ്രാമില്‍ ചേര്‍ന്ന യോഗത്തില്‍ മുസ്ലീം വിഭാഗക്കാരായ കച്ചവടക്കാരെ ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി വിദ്വേഷപ്രസംഗങ്ങള്‍ നടന്നും വിവാദമായിരുന്നു.

ALSO READ: കേരളത്തെ കേന്ദ്രം സാമ്പത്തിക ഉപരോധത്തിലേക്ക് നയിക്കുന്നു, പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

അതിനിടെ ഭാരതീയ കിസാന്‍ മസ്ദൂര്‍ യൂണിയന്‍ ഹിസാറില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ എല്ലാ മതവിഭാഗക്കാരും പങ്കെടുത്തു. സമാധാനം പുനസ്ഥാപിക്കണമെന്നും ബജ്‌റംഗദള്‍ നേതാവ് മോനു മനേസറിനെ അറസ്റ്റ് ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു. അതിനിടെ നൂഹില്‍ നിരോധനാജ്ഞയ്ക്ക് ഇളവ് നല്‍കി തുടങ്ങി. ഇന്റര്‍നെറ്റ് വിലക്കും നീക്കിയിട്ടുണ്ട്.

ALSO READ: പുരാവസ്തു തട്ടിപ്പ് കേസ്‌; ഐ ജി ലക്ഷ്മണ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News