ബ്രിജ്ഭൂഷണ്‍ ലൈംഗികാതിക്രമം നടത്തി; കുറ്റപത്രവുമായി ഡല്‍ഹി പൊലീസ്

പ്രായപൂര്‍ത്തിയായ ഗുസ്തി താരങ്ങളെ ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ് ലൈംഗീകാതിക്രമത്തിന് വിധേയമാക്കിയിട്ടുണ്ടെന്നും പ്രതി ശിക്ഷക്കപ്പെടാന്‍ അര്‍ഹനാണെന്നും ഡല്‍ഹി പൊലീസ്. പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വിശദാംശമുള്ളത്. പൊലീസന്റെ ആവശ്യപ്രകാരം പ്രതിയെ കോടതി ജൂലൈ 17ന് വിളിച്ചുവരുത്താന്‍ നോട്ടീസും നല്‍കിയിരുന്നു. ലൈംഗാതിക്രമം, ക്രമിനല്‍ ഭീഷണി, പിന്തുടരല്‍ എന്നിവ ബിജെപി എംപി നടത്തി. 108 സാക്ഷികളില്‍ 15പേര്‍ താരങ്ങളുടെ ആരോപണങ്ങള്‍ ശരിവച്ചു. പരമാവധി അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

Also Read: ഏക സിവിൽ കോഡ്;രാജ്യത്ത് മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരാകാനുള്ള ശ്രമം, എ വിജയരാഘവൻ

സാക്ഷികളില്‍ അന്താരാഷ്ട്ര റഫറിമാരും സഹതാരങ്ങളുമടക്കം ഉള്‍പ്പെടും. ആറുതാരങ്ങളും കുറഞ്ഞത് പതിനഞ്ച് തവണയെങ്കിലും ലൈംഗീകാതിക്രമത്തിന് ഇരയായി. ഇത് ശരിവയ്ക്കുന്ന സാക്ഷിമൊഴികളും രേഖകളും കുറ്റപത്രത്തിനൊപ്പം പൊലീസ് സമര്‍പ്പിച്ചു. മാറ്റില്‍ പരിശീലനം നടത്തുകയായിരുന്ന താരത്തെ ഉപദ്രവിച്ചതിന്റെ സാക്ഷികളായി ഭര്‍ത്താവും സഹോദരനുമാണുള്ളത്.

ബലമായി ആലിംഗനം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ മാതാപിതാക്കളുടെ ഫോണില്‍ വിളിച്ചായിരുന്നു ബ്രിജ്ഭൂഷണിന്റെ പിന്തുടരലും ഭീഷണിയും. താരത്തിന്റെ അമ്മയും സഹതാരങ്ങളും ഇത് സ്ഥിരീകരിച്ചു. കസാക്കിസ്ഥാനില്‍ നിന്ന് തിരിച്ചുവന്ന മകളെ തുടരെ ബ്രിജ്ഭൂഷണ്‍ ഫോണ്‍ ചെയ്തിരുന്നുവെന്നാണ് അമ്മയുടെ മൊഴി.ഫോട്ടോസെഷനിടെ താരം ഉപദ്രവത്തിനിരയായതിന് സാക്ഷി പറഞ്ഞത് റഫഹിയാണ്. റോഹ്തക്, സോനിപത്, ലഖ്നൗ, പട്യാല, കുരുക്ഷേത്ര, ഹിസ്സാര്‍, ഭിവാനി, ചണ്ഡീഗഡ്, ബെല്ലാരി എന്നിവിടങ്ങളിലെത്തിയായിരുന്നു അന്വേഷണ സംഘം സാക്ഷികളെ കണ്ടെതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കി.

അതേസമയം ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്ന ബ്രിജ്ഭൂഷണ് കുറ്റപത്രം കുരുക്കായേക്കും. നേരത്തെ പ്രായപുര്‍ത്തിയാകാത്ത താരം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മൊഴി മാറ്റിയതോടെ പ്രതിക്കെതിരെയുള്ള പോക്സോ വകുപ്പ് ഒഴിവാക്കാന്‍ പൊലീസ് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News