ആര്‍എസ്എസ്സിനോടാണ് പോരാടുന്നതെങ്കില്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ വന്നാണോ മത്സരിക്കേണ്ടത്? : ബൃന്ദ കാരാട്ട്

ആര്‍എസ്എസ്സിനോടാണ് പോരാടുന്നതെങ്കില്‍ രാഹുല്‍ഗാന്ധി, കേരളത്തില്‍ വന്ന് ആനി രാജയ്ക്കെതിരെയാണോ മത്സരിക്കേണ്ടതെന്ന് സിപിഐ (എം) പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. എന്താണ് കേരളത്തിന്റെ സ്ത്രീ ശക്തി എന്ന് ശൈലജ ടീച്ചറുടെ വിജയത്തിലൂടെ വടകര തെളിയിക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

വടകരയിലെ വനിതകള്‍ ടീച്ചര്‍ക്കൊപ്പം എന്ന വനിതാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി സ്ത്രീ സഹസ്രങ്ങള്‍ പങ്കെടുത്ത മഹാറാലി വടകരയില്‍ നടന്നു. മഹിളകളുടെ മഹാമുന്നേറ്റമായി ഇടത് മഹിളാ സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന വനിതാസംഗമം മാറി.

Also Read : ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രാധാകൃഷ്ണനെ വരവേറ്റ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ശൈലജ ടീച്ചര്‍ക്ക് വോട്ടഭ്യര്‍ഥിച്ചുള്ള ടീഷര്‍ട്ടണിഞ്ഞും പ്ലക്കാര്‍ഡുകളും കട്ടൗട്ടുകളും ബലൂണുകളും കൈകളിലേന്തി പ്രായഭേദമന്യേ സ്ത്രീകള്‍ റാലിയില്‍ അണിചേര്‍ന്നു. വടകരയിലെ വനിതകള്‍ ടീച്ചര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ച് നടന്ന റാലി സിപിഐ (എം) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്തു.

10 വര്‍ഷമായി രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു. ‘സ്ത്രീ ശക്തി’ പറയുന്ന മോദി ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുയാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. ശൈലജ ടീച്ചര്‍ക്ക് കെട്ടിവയ്ക്കാനുള്ള തുക, മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കൈമാറി.
ശൈലജ ടീച്ചര്‍ വോട്ട് അഭ്യര്‍ഥിച്ച് സംസാരിച്ചു. ഒ പി ഷീജ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മഹിളാ സംഘടനകളെ പ്രതിനിധീകരിച്ച് പി കെ ശ്രീമതി ടീച്ചര്‍ , ഇ എസ് ബിജിമോള്‍, കെ കെ ലതിക, അജിത കുന്നത്ത്, അഡ്വ. ബിനിഷ, ഖദീജ എന്നിവര്‍ സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News