വികസനത്തിലൂടെ ഉയർത്തുന്ന ബദലാണ്‌ കേരളത്തിന്റെ യഥാർഥ കഥ: ബൃന്ദ കാരാട്ട്‌

വികസനത്തിലൂടെ ഉയർത്തുന്ന ബദലാണ്‌ കേരളത്തിന്റെ യഥാർഥ കഥയെന്ന്‌ സിപിഐ (എം) പോളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു. ‘ദി കേരള സ്‌റ്റോറി’ എന്ന സിനിമയിലൂടെ നുണ പ്രചരിപ്പിക്കാനാണ്‌ മോദിയും കൂട്ടരും ശ്രമിച്ചത്‌. യുപിയിലും മധ്യപ്രദേശിലും സിനിമയ്‌ക്ക്‌ നികുതി ഇളവ്‌ നൽകി. നുണയ്‌ക്ക്‌ നികുതി ഇളവ്‌ നൽകി സത്യമാക്കാനുള്ള മോദിയുടെ ശ്രമം ഇവിടുത്തെ ജനം തിരിച്ചറിഞ്ഞ് സിനിമയെ തള്ളിയെന്നും ബൃന്ദ കാരാട്ട്‌ പറഞ്ഞു.

പാലക്കാട് കുഞ്ഞിരാമൻ മാസ്‌റ്റർ പഠന കേന്ദം സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്‌ദി അനുസ്‌മരണ യോഗം തോലന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. സി പി ഐ (എം) നേതാക്കളായ എൻ എൻ കൃഷ്ണദാസ്, സി കെ രാജേന്ദ്രൻ, കെ എസ് സലീഖ, ഇ എൻ സുരേഷ് ബാബു എന്നിവർ അനുസ്‌മരണ സമ്മേളനത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News