സോനം വാങ്ചുകിനും സഹപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബൃന്ദാ കാരാട്ടും ജോണ്‍ ബ്രിട്ടാസ് എംപിയും

ലഡാക്കിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദില്ലിയില്‍ നിരാഹാരസമരം തുടരുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ സോനം വാങ്ചുകിനും സഹപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും ജോണ്‍ ബ്രിട്ടാസ് എംപിയും. ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് ബൃന്ദാ കാരാട്ട് പറഞ്ഞു. സോനം വാങ്ചുകിന് പൂര്‍ണ പിന്തുണ നല്‍കുന്നുവെന്നും കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വിഷയം ഉന്നയിക്കുമെന്നും ജോണ്‍ ബ്രിട്ടാസ് എം പി പ്രതികരിച്ചു.

ALSO READ:‘ന്യായമായ ഒരു കാര്യവും പറയാൻ അൻവറിന് കഴിഞ്ഞിട്ടില്ല’: ടി കെ ഹംസ

ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക, പൂര്‍ണ സംസ്ഥാന പദവി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരാഹാരം തുടരുന്ന സോനം വാങ്ചുകിനും സഹപ്രവര്‍ത്തകര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് സിപിഐഎം നേതാക്കള്‍ എത്തിയത്. ദില്ലിയിലെ ലഡാക് ഭവനില്‍ എത്തിയ സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടും ജോണ്‍ ബ്രിട്ടാസ് എംപിയും സമരക്കാരുമായി സംസാരിച്ചു. പ്രക്ഷോഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. സിപിഐഎം നേതാക്കളെ ഗേറ്റില്‍ പൊലീസ് ആദ്യം തടഞ്ഞെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു. ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്നും ലഡാക്കിന്റെ കവര്‍ന്നെടുത്ത അവകാശങ്ങള്‍ ഉടന്‍ തിരികെ നല്‍കണമെന്നും ബൃന്ദാ കാരാട്ട് ആവശ്യപ്പെട്ടു.

ALSO READ:മലപ്പുറത്ത് മതസൗഹാര്‍ദത്തിന്റെ അടിത്തറ പണിതത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി: എ വിജയരാഘവന്‍

ലഡാക്കില്‍ മോദി നല്‍കിയ ഉറപ്പുകള്‍ പാലിക്കണമെന്നും വിഷയം കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുമെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു. ലഡാക് ഭവനില്‍ അപ്രഖ്യാപിത തടങ്കലിലാണെന്നും പുറത്തിറങ്ങാന്‍ അനുവാദമില്ലെന്നും സോനം വാങ്ചുക് പറഞ്ഞു. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ പിന്നോട്ടില്ലെന്നും സോനം വാങ്ചുക് പറഞ്ഞു. സെപ്റ്റംബര്‍ ഒന്നിനായിരുന്നു ലേയില്‍ നിന്നും ദില്ലിയിലേക്ക് സോനം വാങ്ചുക് പദയാത്ര ആരംഭിച്ചത്. ദില്ലി അതിര്‍ത്തിയില്‍ വെച്ച് പൊലീസ് സോനം വാങ്ചുകിനെയും സംഘത്തെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News