മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക്‌ ആശ്വാസവുമായി ബൃന്ദ കാരാട്ട്‌

brinda

മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതർക്ക്‌ ആശ്വാസവുമായി സിപിഐഎം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. മേപ്പാടി ചെമ്പോത്തറയിൽ നടന്ന സംഗമത്തിൽ പങ്കെടുത്ത ബൃന്ദ വയനാടിനോടുള്ള കേന്ദ്ര സമീപനത്തിനെതിരെ ശക്തമായി പ്രതികരിച്ചു. കേന്ദ്രത്തിന്റേത്‌ പൈശാചിക സമീപനമെന്ന് അവർ കുറ്റപ്പെടുത്തി.

ALSO READ; ഇറാൻ്റെ ആക്രമണത്തെ അപലപിച്ചില്ല; യുഎൻ സെക്രട്ടറി ജനറലിൻ്റെ പ്രവേശനത്തിന് വിലക്കുമായി ഇസ്രയേൽ

ദുരന്തത്തിൽ ഉപ്പയും ഉമ്മയും സഹോദരിയും നഷ്‌ടമായി ഒറ്റപ്പെട്ടുപോയ ആറുവയസ്സുകാരി സിത്താരത്തുൽ മുൻതഹ മുതൽ ഭർത്താവും രണ്ടുമക്കളും നഷ്ടപ്പെടുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്ത ‌റജീന ജോണി ഉൾപ്പെടെയുള്ളവരെ‌ ബൃന്ദ കരാട്ട്‌ കണ്ടു.സ്‌നേഹസംഗമത്തിലെത്തിയ ഓരോരുത്തരുടെയും വാക്കുകൾ കേട്ടു.‌എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ സിപിഐ എം നേതൃത്വത്തിൽ സാധ്യമായതെല്ലാം ചെയ്യുമെന്ന ഉറപ്പുനൽകിയാണ്‌ അവർ മടങ്ങിയത്‌. ദേശീയ ദുരന്ത പ്രതികരണ നിധിയിയിൽ നിന്ന്‌ വിഹിതം അനുവദിച്ച്‌ പുറത്തിറക്കിയ ധനസഹായ പട്ടിക ലജ്ജിപ്പിക്കുന്നതാണ് ബ്രിന്ദ കാരാട്ട്‌ പറഞ്ഞു.

ALSO READ; കുഞ്ഞുമനസ്സിൻ നൊമ്പരങ്ങൾ ഒപ്പിയെടുക്കാൻ വന്നവൻ; ചൂടത്ത് അവശരായ കുട്ടികൾക്ക് വെള്ളം നൽകി ശ്രേയസ്, കയ്യടിച്ച് സോഷ്യൽ മീഡിയ

രണ്ടായിരം കോടിയിലേറെ ആവശ്യമുണ്ടായിട്ടും കേന്ദ്രത്തിന്റെ അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടില്ല. ദുരിതാശ്വസ പ്രവർത്തനങ്ങളിലും രാഷ്‌ട്രീയം കലർത്തി ക്രൂരത കാണിക്കുകയാണ്‌ കേന്ദ്രമെന്നും അവർ പറഞ്ഞു.
ഉരുളിൽ നഷ്‌ടമായെന്ന്‌ കരുതി ദിവസങ്ങൾക്ക്‌ശേഷം കുടുംബത്തിന്‌ തിരിച്ചുകിട്ടിയ അവ്യക്തിനെയും ബൃന്ദ സന്ദർശ്ശിച്ചു.സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, സി എസ്‌ സുജാത, ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News