ശൈലജ ടീച്ചര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം അപലപനീയം, രാഹുല്‍ ഗാന്ധി പ്രതികരിക്കണം: ബൃന്ദ കാരാട്ട്

വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ക്ക് എതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്.

ALSO READ: ലോക്സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്

ശൈലജ ടീച്ചര്‍ക്കെതിരെയുള്ള വടകര കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ സാമൂഹിക മാധ്യമ സംഘത്തിന്റെ നാണംകെട്ട ലൈംഗിക ചുവയുള്ള ഭാഷ അത്യന്തം അപലപനീയമാണ്. ഇത് കേരളത്തിലെ സ്ത്രീകളെ അപമാനിക്കുന്നതാണ്. നിരാശയിലായ കോണ്‍ഗ്രസ് ഇത്തരം വൃത്തിക്കെട്ട ഭാഷ ഒരു ബഹുമാനിക്കപ്പെടുന്ന നേതാവിനെതിരെ ഉപയോഗിക്കാന്‍ തുനിഞ്ഞിരിക്കുകയാണ്. വയനാട്ടില്‍ കഴിഞ്ഞ ദിവസം എല്ലാ എതിരാളികളെയും ബഹുമാനിക്കണമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി തന്റെ സ്ഥാനാര്‍ത്ഥികള്‍ വടകരയില്‍ നടത്തുന്ന നാണംകെട്ട പ്രചാരണത്തിന് എതിരെ പരസ്യമായി അപലപിക്കണം. അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്ന് ബൃന്ദ് കാരാട്ട് പറഞ്ഞു.

ALSO READ: ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണം; യുഡിഎഫ് നേതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ല, കേരളം ടീച്ചർക്കൊപ്പം അണിനിരക്കും: എംവി ഗോവിന്ദൻ മാസ്റ്റർ

നിപ്പ, കോവിഡ് പ്രതിസന്ധികളെ കേരളവും കേരളത്തിന്റെ ആരോഗ്യരംഗവും നേരിട്ടത് അന്നത്തെ ആരോഗ്യമന്ത്രിയായ കെ കെ ശൈലജ ടീച്ചറിന്റെ ശക്തമായ നേതൃത്വത്തിലാണ്. ഇതിന് കേരളം നന്ദി പറഞ്ഞത്, അതിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ശൈലജ ടീച്ചറെ കേരളം വിജയിപ്പിച്ചാണ്. ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും മത്സരിക്കുന്ന ശൈലജ ടീച്ചര്‍ക്ക് ശക്തമായ ജനപിന്തുണയുണ്ടെന്ന് മനസിലാക്കിയ എതിരാളികള്‍ തരംതാഴ്ന്ന തരത്തിലുള്ള വ്യാജപ്രചരണമാണ് ടീച്ചര്‍ക്ക് എതിരെ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News